ഗുജറാത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കിടെ സുരക്ഷ വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. ബവ്‌ലയിൽ മോദി പങ്കെടുത്ത റാലിയുടെ നേർക്കു പറന്നെത്തിയ ഒരു ഡ്രോൺ എൻഎസ്ജി ഉദ്യോഗസ്ഥൻ വെടിവച്ചിട്ടതിനെത്തുടർന്നാണ് ഈ വിവരം പുറത്തുവന്നത്. സംഭവത്തിൽ മൂന്നുപേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വിവിധ ഏജൻസികൾ അന്വേഷണം ആരംഭിച്ചതായി സംസ്ഥാന പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.ബോബ് സ്‌ക്വാഡ് എത്തി പരിശോധിക്കുകയും സംശയകരമായ ഒന്നും ഡ്രോണില്‍ ഇല്ലെന്നും വ്യക്തമാക്കി. ചിത്രങ്ങള്‍ പകര്‍ത്താനാണ് ഇവര്‍ ഡ്രോണ്‍ പറത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.വ്യാഴാഴ്ച ഗുജറാത്തില്‍ നാലു റാലികളിലാണ് മോദി പങ്കെടുത്തത്. പാലന്‍പുര്‍, മൊഡാസ, ദാഹെഗാം, ബല്‍വ എന്നീ മേഖലകളിലായിരുന്നു പര്യടനം.

Leave a Reply

Your email address will not be published. Required fields are marked *