വെള്ളിപറമ്പ് ആറാം മൈലിൽ പൂവംപറമ്പത് മീത്തലിൽ കുടിയിറക്കല്‍ ഭീഷണി നേരിടുന്ന, 8 കുടുംബങ്ങൾക്ക് വെൽഫെയർ പാർട്ടി പിന്തുണ പ്രഖ്യാപിച്ചു. 60 വര്‍ഷത്തിലധികമായി പ്രദേശത്ത് കെട്ടിട നികുതിയടച്ച് ജീവിക്കുന്നവരാണ് കുടിയിറക്കല്‍ ഭീഷണി നേരിടുന്നത്. പ്രസ്തുത സ്ഥലത്ത് കുറ്റിക്കാട്ടൂർ വില്ലേജ് ഓഫീസ് കെട്ടിടം പണിയുന്നതിനാൽ, ഈ സ്ഥലത്ത് നിന്നും ഒഴിഞ്ഞു പോകണമെന്നാണ് അധികൃതർ അവരോട് ആവശ്യപ്പെട്ടിട്ടുള്ളത്. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡൻ്റ് എ പി വേലായുധൻ്റെ നേതൃത്വത്തിൽ വെൽഫെയർ പാർട്ടി നേതാക്കൾ സ്ഥലം സന്ദര്‍ശിച്ച് പ്രദേശവാസികളുമായി സംസാരിച്ചു. ഭൂമിയുടെ അവകാശം നേടിയെടുക്കാനുള്ള സമരത്തിന് സർവ്വ പിന്തുണയും അറിയിച്ചു. യോഗത്തിൽ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻ്റ് ഇ പി അൻവർ സാദത്ത്, ട്രഷറർ ടി പി ഷാഹുൽ ഹമീദ്, ഫ്രറ്റേണിറ്റി മണ്ഡലം കൺവീനർ മുസ്‌ലിഹ് പെരിങ്ങളം, പഞ്ചായത്ത് പ്രസിഡൻ്റ് അഷ്റഫ് വെള്ളിപറമ്പ്, സെക്രട്ടറി സമദ് നെല്ലിക്കോട് എന്നിവർ സംസാരിച്ചു. ബക്കർ വെള്ളിപറമ്പ് സ്വാഗതവും ഷൈലജ പി നന്ദിയും പറഞ്ഞു. പ്രദേശത്ത് സംരക്ഷണ സമിതി രൂപീകരിച്ചു.
രക്ഷാധികാരി: എ പി വേലായുധൻ
ചെയർമാൻ: അഷ്റഫ് വെള്ളിപറമ്പ്
കൺവീനർ: ഷൈലജ പിഎം
കമ്മിറ്റിയംഗങ്ങൾ: സുബ്രമണ്യൻ, പ്രകാശൻ, കല്യാണി, നാരായണി, മാളു, അശ്വിൻ, ഷൈജു, ദിലീപ്.

Leave a Reply

Your email address will not be published. Required fields are marked *