ഫുട്ബോൾ ആരാധനയ്ക്കെതിരെയുള്ള സമസ്തയുടെ വിവാദ സർക്കുലറിനെതിരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി.‘‘താരാരാധന നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തികൾക്കുണ്ട്. ഭരണഘടന നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽ ആരും കൈകടത്തണ്ട. പാട്ടു കേൾക്കണോ ഫുട്ബോൾ കാണണോ രാവിലെ നടക്കാൻ പോണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് വ്യക്തികളാണ്, മത സംഘടനകളല്ല’– മന്ത്രി പറഞ്ഞു. ആഴ്ചവട്ടം ഗവ. എച്ച്.എസ്.എസിന്റെ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.ഫുട്ബോൾ ആവേശത്തിനെതിറീ സമസ്തയുടെ നിർദ്ദേശം വലിയ വിവാദമാണ് സൃഷ്ടിച്ചത്. താരാരാധന അതിരുകടക്കരുതെന്നും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയല്ലെന്നുമാണ് സമസ്ത ഖുതുബ കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. കളി കാണാനായി നമസ്കാരം ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സമസ്ത വിശദീകരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *