ശശി തരൂരിന്റെ കേരള പര്യടനവുമായി ബന്ധപ്പെട്ട് വിവാദങ്ങളുണ്ടായതിന് പിന്നാലെ ഈരാറ്റുപേട്ടയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അനുകൂലിച്ച് ഫ്ലെക്‌സ് ബോര്‍ഡുകള്‍. ശശി തരൂരിന്റെ പ്രചാരണ ബോര്‍ഡില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെയാണ് സതീശന് അനുകൂലമായുള്ള ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.വിചാര്‍ വിഭാഗം ഈരാറ്റുപേട്ട മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് സതീശന്‍ അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍.ഡിസിസിയുടെ എതിർപ്പിനെ അവഗണിച്ച്‌ ഈരാറ്റുപേട്ടയിൽ യൂത്ത് കോൺഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രചരണ ബോർഡിൽ നിന്നും സതീശന്റെ ചിത്രം ഒഴിവാക്കിയത് നേരത്തെ വലിയ ശ്രദ്ധ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് സതീശന്റെ ചിത്രം മാത്രം ഉൾപ്പെടുത്തി ഫ്ളക്സുയർന്നത്.യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിനാണ് ശശി തരൂര്‍ പങ്കെടുക്കുന്ന പരിപാടി. ‘വര്‍ഗീയ ഫാസിസത്തിനെതിരെ ഇന്നിന്റെ കാവലാളാകുവാന്‍’ എന്ന മുദ്രാവാക്യമുയര്‍ത്തി മഹാസമ്മേളനം എന്ന പേരിലാണ് പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *