കോഴിക്കോട് കോര്‍പറേഷന്‍റെ പഞ്ചാബ് നാഷണല്‍ ബാങ്കിലുള്ള അക്കൗണ്ടുകളില്‍നിന്ന് 12 കോടിയോളം കാണാതായതായി പരാതി.തട്ടിപ്പിന്‍റെ വ്യാപ്തി തിട്ടപ്പെടുത്താനായി പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ചെന്നൈ സോണല്‍ ഓഫീസില്‍ നിന്നെത്തിയ സംഘം ബാങ്കില്‍ ഇന്നും പരിശോധന തുടരും. ഇതുവരെ 12 കോടി രൂപ നഷ്ടപ്പെട്ടതായാണ് കോര്‍പറേഷന്‍ പൊലീസില്‍ നല്‍കിയിട്ടുളള പരാതി. 10 കോടിയിലേറെ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് കോര്‍പ്പറേഷന്റെ പരിശോധനയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസത്തെ തുകകൂടി കണക്കിലെടുത്താല്‍ 14.5 കോടിയോളം രൂപ നഷ്ടമായിട്ടുണ്ട്.പി.എന്‍.ബി. ലിങ്ക് റോഡ് ശാഖയില്‍ കോര്‍പ്പറേഷന് ആകെ 13 അക്കൗണ്ടുകളാണുള്ളത്. ഇത് ഓരോന്നായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബശ്രീയുടെ അക്കൗണ്ടുള്‍പ്പെടെയുള്ളവയുടെ കൂടുതല്‍ വിവരങ്ങള്‍ അടുത്തദിവസം പുറത്തുവരുമെന്നാണ് കരുതുന്നത്.കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ രജിലിനായുളള പൊലീസ് അന്വേഷണം തുടരുകയാണ്.സംഭവത്തില്‍ പ്രതിഷേധിച്ച് ഇടതു മുന്നണി പഞ്ചാബ് നാഷണല്‍ ബാങ്കിലേക്ക് മാര്‍ച്ച് നടത്തുന്നുമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *