കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയ കൊലക്കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ തള്ളി കോടതി. പ്രണയപകയിൽ വള്ള്യായിൽ യുവതിയുടെ വീട്ടിൽ കയറി കഴുത്തറത്ത് കൊന്ന കേസിലെ പ്രതി ശ്യാംജിത് നൽകിയ ജാമ്യാപേക്ഷയാണ് തലശ്ശേരി ജില്ലാ സെഷൻസ് കോടതി തള്ളിയത്.കഴിഞ്ഞ ഒക്ടോബർ 22 നാണ് കേസിനാസ്പദമായ സംഭവം നടന്നത്,.വീട്ടിനുള്ളിലെ കിടപ്പുമുറിയിൽ അതിക്രമിച്ചു കയറിയ പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പാനൂർ പൊലീസാണ് കേസന്വേഷിക്കുന്നത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്ന യുവതി രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്കെത്തിയ സമയത്താണ് കൊല്ലപ്പെട്ടത്

Leave a Reply

Your email address will not be published. Required fields are marked *