തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ച് വീണ വിദ്യാർത്ഥിനിക്ക് ഗുരുതര പരുക്ക്. നെയ്യാറ്റിൻകര അരങ്കമുകൾ സ്വദേശി മന്യയാണ് ഗുരുതതാവസ്ഥയിൽ ആശുപത്രിയിലായിരിക്കുന്നത്. മന്യ തെറിച്ചു വീണതിന് ശേഷവും ബസ് നിർത്തിയില്ല എന്നാണ് ഉയരുന്ന ആരോപണം. കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നും ഗുരുതര വീഴ്ച്ചയാണ് സംഭവിച്ചിരിക്കുന്നത് എന്ന് ദൃക്സാക്ഷികൾ പറയുന്നു. നെയ്യാറ്റിൻകര ടിബി ജംങ്ങ്ഷന് സമീപത്ത് വെച്ചാണ് കളിയിക്കാവിള ബസിൽ നിന്നും മന്യ തെറിച്ചുവീണത്. പാറശ്ശാല വനിതാ ഐടിഐയിലെ ഒന്നാം വർഷ വിദ്യാർത്ഥിനിയാണ് മന്യ. കഴിഞ്ഞ ദിവസമാണ് കെഎസ്ആർടിസിയുടെ ഭാഗത്ത് നിന്നുള്ള ഗുരുതര വീഴ്ച്ച സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തന്നെ കാസർഗോഡ് മഞ്ചേശ്വരത്ത് കെഎസ്ആർടിസി ബസ് മറിഞ്ഞ് 15 പേർക്കോളം പരുക്കേറ്റിരുന്നു. ബസിൽ ഏകദേശം 40 ഓളം യാത്രക്കാർ ഉണ്ടായിരുന്നു. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണം എന്നാണ് ലഭിക്കുന്ന വിവരം.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
