ഫിഫ ലോകകപ്പ് മത്സരത്തിൽ തോറ്റ് ലോകകപ്പിൽനിന്ന് പുറത്തായെങ്കിലും ഒരു ദക്ഷിണകൊറിയൻ താരത്തിന് ഇരിക്കപ്പൊറുതിയില്ലാത്ത അവസ്ഥയാണ്.ദക്ഷിണ കൊറിയൻ ടീമംഗം ചോ ഗ്യു സങ് എന്ന ഇരുപത്തിനാലുകാരൻ സ്ട്രൈക്കർ ഖത്തറിലെത്തുമ്പോൾ ഇൻസ്റ്റഗ്രാമിലുണ്ടായിരുന്നതു വെറും 20,000 ഫോളോവേഴ്സ് ആണ് എന്നാൽ ലോകകപ്പിൽ ചോയുടെ മിന്നുന്ന പ്രകടനം കണ്ടതോടെ ആരാധകരുടെ എണ്ണം 18 ലക്ഷമായി കുതിച്ചുയർന്നു.ഈ ലോകകപ്പിൽ അസാമാന്യ പ്രകടനമാണ് ചോ ഗ്യു സങ് പുറത്തെടുത്തത്. ഗ്രൂപ്പ് മത്സരത്തില്‍ ഘാനക്കെതിരെ രണ്ട് മിനിറ്റില്‍ രണ്ട് ഗോള്‍ നേടിയാണ് ചോ താരമായി മാറിയത്. നിലവില്‍ 2.4 മില്യണ്‍ ആളുകളാണ് ദക്ഷിണ കൊറിയന്‍ സ്ട്രൈക്കറായ ചോ ഗ്യു സങിനെ ഇൻസ്റ്റയിൽ ഫോളോ ചെയ്യുന്നത്.ചോയെ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആയിരക്കണക്കിനു സന്ദേശങ്ങൾ വരാൻ തുടങ്ങിയതോടെ മൊബൈൽ ഫോൺ ഓഫാക്കി വയ്ക്കേണ്ട ഗതികേടിലായി താരം.ഘാനയ്ക്കെതിരായ ഇരട്ടഗോൾ നേട്ടത്തിന് ശേഷം രാത്രിയില്‍ ചോയുടെ ഫോണിന് വിശ്രമമില്ലാത്ത അവസ്ഥയിലാണ് കാര്യങ്ങളെത്തിയത്. ഉറക്കം നഷ്ടപ്പെടുന്നത് ലോകകപ്പ് പ്രകടനത്തെ ബാധിക്കുമോയെന്ന് ഭയന്നാണ് ചോ ഫോൺ സ്വിച്ച് ഓഫ് ചെയ്തത്.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
