പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി ഡി സതീശന് ആശംസകൾ നേർന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഊര്‍ജസ്വലതയോടെ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കാന്‍ കോണ്‍ഗ്രസിന് മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോണ്‍ഗ്രസ് ഇാതാകുമെന്നോര്‍ത്ത് ഇടതുപക്ഷമുള്‍പ്പെടെ ആരും സന്തോഷിക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘എന്റെയും പാര്‍ട്ടിയുടെയും എല്ലാ പിന്തുണയുമുണ്ടാകും. കോണ്‍ഗ്രസ് ശക്തിപ്പെടുക എന്നത് ഇന്ത്യയിലെ ഏത് മതേതര പാര്‍ട്ടിയുടെയും ആവശ്യമാണ്. ഇടതുപക്ഷത്തിനായാലും ദേശീയ തലത്തില്‍ നിവര്‍ന്നുനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് ശക്തിപ്പെടണം. അതിന് വേണ്ടി പാര്‍ട്ടി എടുക്കുന്ന ഏത് നടപടിക്കും പിന്തുണ നല്‍കും. ലീഗ് നല്‍കുന്ന പിന്തുണയെക്കാള്‍ മറ്റ് സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് നല്‍കുന്നുണ്ട്. പാര്‍ട്ടി ഉയര്‍ന്ന് വരേണ്ടത് രാജ്യത്തിന്റെ ആവശ്യമാണ്. അതുകൊണ്ടാണ് പിന്തുണ ഉറപ്പ് കൊടുക്കുന്നത്’. പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *