കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കുന്ദമംഗലം മേഖലാ സമ്മേളനം ചാത്തമംഗലത്ത് കെ.എം സോമൻ നഗറിൽ വെച്ച് നടന്നു. സമിതി ജില്ലാ പ്രസിഡണ്ട് സൂര്യ അബ്ദുൾ ഗഫൂർ പരിപാടി ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ സെക്രട്ടറി ടി മരക്കാർ, ജില്ലാ ഭാരവാഹികളായ കെ.എം.റഫീഖ്, സി.വി.ഇഖ്ബാൽ, ശ്രീജ, ബഷീർ നീലാറമ്മൽ, എ.പി ദേവദാസൻ എന്നിവർ സംസാരിച്ചു.
വർദ്ധിച്ചു വരുന്ന തെരുവു കച്ചടം നിയന്ത്രിക്കണമെന്നും അശാസ്ത്രീയമായ പ്ലാസ്റ്റിക് നിരോധനം പിൻവലിക്കണമെന്നും വാടക കുടിയാൻ നിയമം നടപ്പിൽ വരുത്തണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഒ വേലായുധൻ പരിപാടിക്ക് അദ്ധ്യക്ഷത വഹിച്ചു. പി ഹാരിസ് സ്വാഗതവും പാറ പുറത്ത് രാജൻ നന്ദിയും പറഞ്ഞു. പുതിയ ഏരിയാ പ്രസിഡണ്ടായി ഒ വേലായുധനെയും സെക്രട്ടരിയായി സി.എം.ബൈജുവിനേയും ട്രഷററായി പി ഹാരിസ് ചാത്തമംഗലം എന്നിവരെയും തിരഞ്ഞെടുത്തു.
