തുടര്‍ഭരണ നിറവിൽ ഇന്ന് പതിനഞ്ചാം നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് ഇത് പിറന്നാള്‍ സമ്മാനം. മുഖ്യമന്ത്രിയുടെ 76-ാം പിറന്നാളാണ് ഇന്ന്. എന്നാൽ പ്രത്യേക ആഘോഷങ്ങളോ ചടങ്ങുകളോ ഒന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.2017ൽ ഒന്നാം പിണറായി വിജയൻ സര്‍ക്കാരിൻ്റെ സത്യപ്രതിജ്ഞയുടെ തലേന്നാണ് മുഖ്യമന്ത്രി മെയ് 24ന് തന്റെ പിറന്നാളാണെന്ന് തുറന്നു പറഞ്ഞത്. 1945 മെയ് 24നായിരുന്നു പിണറായി വിജയൻ്റെ ജനനം. മാർച്ച് 24നായിരുന്നു മുഖ്യമന്ത്രിയുടെ ജനനമെന്നായിരുന്നു മുൻപ് കരുതിയിരുന്നത്. രണ്ട് പ്രളയങ്ങളും കൊവിഡ് 19 മഹാമാരിയും ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ക്ക് ശേഷവും 99 പേരുടെ അംഗബലവുമായി തുടര്‍ഭരണം യാഥാര്ഥ്യമാക്കിയെന്നത് മുഖ്യമന്ത്രിയ്ക്ക് വലിയ നേട്ടമാണ്. 76-ാം പിറന്നാള്‍ ദിനത്തിൽ നിയമസഭയിലെത്തുമ്പോള്‍ മന്ത്രിസഭയിൽ മുഖ്യമന്ത്രിയ്ക്കൊപ്പമുള്ള 21 മന്ത്രിമാരിൽ 17 പേരും പുതുമുഖങ്ങളാണ്.കരം വയ്ക്കാനില്ലാത്ത ഭരണത്തിന് ജനം നൽകിയ സമ്മാനമാണ് തുടർഭരണം. മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ ഔദ്യോഗിക വാഹനത്തിൽ വന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യ നേതാവ്. മണിക് സർക്കാരിനും ജ്യോതി ബസുവിനും ശേഷം ഭരണത്തുടർച്ചയിലൂടെ ജന സേവനത്തിന് അവസരം ലഭിച്ച കമ്മ്യൂണിസ്റ്റ് നേതാവ്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020
