മഹിളാ കോണ്‍ഗ്രസ് നേതാവും അഭിഭാഷകയുമായ വിബിത ബാബുവിനെതിരെ സാമ്പത്തിക തട്ടിപ്പ് കേസ്.അമേരിക്കന്‍ മലയാളിയായ കോട്ടയം കടുത്തുരുത്തി സ്വദേശി സെബാസ്റ്റിനാണ് കോണ്‍ഗ്രസ് നേതാവിനെതിരെ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. ജില്ല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി ഡിവിഷനിലെ സ്ഥാനാർത്ഥിയായിരുന്നു വിബിത ബാബു.വിവിധഘട്ടങ്ങളിലായി 14.16 ലക്ഷം രൂപ വിബിത ബാബു വാങ്ങിയതായും ഇത് തിരികെ തരാതെ കബളിപ്പിച്ചെന്നുമാണ് പരാതിയിലെ ആരോപണം.വിബിതയുടെ അച്ഛൻ ബാബു തോമസിനെയും പ്രതി ചേർത്താണ് എഫ്ഐആർ. വിബിതയുടെയും ബാബുവിന്റെയും അക്കൗണ്ടുകളിലേക്കാണ് പണം അയച്ചു നൽകിയത്. 19-ാം തീയതിയാണ് മഹിളാ കോണ്‍ഗ്രസ് നേതാവിനെതിരേ 75-കാരനായ സെബാസ്റ്റിയന്‍ തിരുവല്ല പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
അതേസമയം, തനിക്കെതിരേ വഞ്ചനാക്കേസ് നല്‍കിയ സെബാസ്റ്റ്യനെതിരേ വിബിത ബാബുവും പോലീസിനെ സമീപിച്ചിട്ടുണ്ട്. തനിക്കെതിരായ പരാതി നല്‍കാന്‍ പോകുന്നതിന് മുമ്പ് ഇയാള്‍ ഓഫീസില്‍ വന്ന് മോശമായി പെരുമാറിയെന്നും കടന്നുപിടിക്കാന്‍ ശ്രമിച്ചെന്നുമാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. തനിക്ക് വഴങ്ങിയില്ലെങ്കില്‍ പരാതി നല്‍കുമെന്ന് 75-കാരന്‍ ഭീഷണിപ്പെടുത്തിയതായും ആരോപിക്കുന്നുണ്ട്.തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സമൂഹമാധ്യമങ്ങളിലൂടെ താരമായ സ്ഥാനാർത്ഥിയായിരുന്നു അഡ്വ. വിബിത ബാബു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നപ്പോൾ വിബിത ബാബു പരാജയപ്പെട്ടു

Leave a Reply

Your email address will not be published. Required fields are marked *