മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച രാവിലെ 10.45-ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കാണുക. സംസ്ഥാനത്തെ മലയോര മേഖലയിൽ വലിയ ആശങ്ക സൃഷ്ടിച്ച ബഫർ സോൺ വിഷയം മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയിൽ ഉന്നയിച്ചേക്കും എന്നാണ് വിവരം. സിൽവർ ലൈൻ പദ്ധതിക്കുള്ള കേന്ദ്രാനുമതി അനന്തമായി നീളുന്നതിലുള്ള പരാതിയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിക്കും. രണ്ടു ദിവസം മുമ്പാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി സമയം തേടിയത്.തുടർന്നാണ് ചൊവ്വാഴ്ച രാവിലെ 10.45-ന് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ കൂടി പങ്കെടുക്കാനായിട്ടാണ് മുഖ്യമന്ത്രി ഡല്‍ഹിയിലേക്ക് എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *