61 ആം സംസ്ഥാന സ്കൂൾ കലോത്സവം ജനങ്ങളിലേക്കെത്തിക്കാൻ മീഡിയ കമ്മിറ്റി ഒരുങ്ങി കഴിഞ്ഞു.മാധ്യമ പ്രവർത്തകർക്ക് ഏറ്റവും നല്ല സൗകര്യങ്ങൾ ഒരുക്കുന്നതിനായി ദിവസങ്ങൾക്കു മുൻപ് തന്നെ മീഡിയ കമ്മിറ്റി പ്രവർത്തിച്ചു വരുന്നു. മാധ്യമ സ്ഥാപനങ്ങൾക്കുള്ള സ്റ്റാളുകളുടെ നറുക്കെടുപ്പ് കഴിഞ്ഞ ദിവസം പൊതുവിദ്യാഭാസ ഡയരക്ടർ ജീവൻ ബാബു ഐ എ എസ് നിർവ്വഹിച്ചു. ന്യൂസ് ചാനലുകൾക്ക് 20 x20 അടിയും, പ്രാദേശിക ചാനലുകൾക്കും റേഡിയോ ചാനലുകൾക്കും 10 x20 അടിയും പ്രിന്റ് മീഡിയകൾക്ക് 12x 10 അടിയും വിസ്തീർണമുള്ള സ്റ്റാളുകളാണ് അനുവദിച്ചത്. മുഖ്യ വേദിയിൽ മീഡിയ സ്റ്റാളുകൾക്കു പുറമെ വലിയ ഒരു മീഡിയ പവലിയനും ഒരുങ്ങുന്നുണ്ട്. മാധ്യമ സ്റ്റാളുകൾ സൗജന്യമായിട്ടാണ് അനുവദിച്ചത്.മാധ്യമ പ്രവർത്തകർക്കുള്ള മീഡിയ പാസ്സ് ഈ വർഷം മാധ്യമ കമ്മിറ്റി നേരിട്ട് ഫോട്ടോ പതിച്ചാണ് നൽകുന്നത്. മാധ്യമ പ്രവർത്തകർക്ക് മുഖ്യ വേദിയായ വിക്രം മൈതാനിയോടെ ചേർന്ന് പ്രത്യേക പാർക്കിംഗ് സ്ഥലം അനുവദിക്കും. എല്ലാ വേദികളിലും മാധ്യമ പ്രവർത്തകർക്ക് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനും ചിത്രീകരണത്തിനുമായി സൗകര്യം ഉണ്ടാകും. മാധ്യമ കമ്മിറ്റിയുടെ കഴിഞ്ഞ ദിവസങ്ങളിലെ പ്രവർത്തനങ്ങൾക്ക് കമ്മിറ്റി ചെയർമാൻ എം ഫിറോസ്ഖാൻ, കൺവീനർ റിയാസ് എം, കോർഡിനേറ്റർ ദീപ കെ, വൈസ് ചെയർമാൻ ടി സുജൻ, ജോയിന്റ് കൺവീനർമാരായ പി രാധാകൃഷ്ണൻ, കെ പി അനിൽകുമാർ, ഷാജു പി ബി, മിഥുൻ കണ്ണഞ്ചേരി എന്നിവർ നേതൃത്വ നൽകി
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
