കോഴിക്കോട്: മത്സരിച്ച മൂന്ന് ഇനത്തിലും എ ഗ്രേഡ് നേടിയതിനേക്കാളും സന്തോഷത്തിലാണ് വയനാട് നിന്നുള്ള കൊച്ചുമിടുക്കി മിൻഹ ഫാത്തിമ. കെ എസ് ചിത്ര അവിസ്മരണീയമാക്കിയ നന്ദനം എന്ന സിനിമയിലെ കാർമുകിൽ വർണൻറെ മുന്നിലെന്ന ഗാനം ഒരു റിയാലിറ്റി ഷോയിലൂടെ പാടിയാണ് മിൻഹ ഗായികയുടെ ശ്രദ്ധ നേടിയത്. കഴിഞ്ഞ പിറന്നാളിന് ചിത്രയുടെ ആശംസ മിൻഹയുടെ ഫോണിലുമെത്തി. ഒപ്പനയിലും ലളിതഗാനത്തിലും മാപ്പിള പാട്ടിലുമാണ് മിൻഹ നേട്ടം കൊയ്തത്.

മത്സരഫലം അറിഞ്ഞ ശേഷം മിൻഹ ഗായിക ചിത്രയ്ക്ക് സന്ദേശമയച്ചിരുന്നു. ഇതിന് ചിത്രയുടെ മറുപടി ലഭിച്ചിരുന്നു. ഇതോടെ എ ഗ്രേഡിന് തിളക്കം കൂടിയെന്നാണ് മിൻഹയുടെ പ്രതികണം. വയനാട് കൽപറ്റ സ്വദേശിയായ അഷ്റഫ് കൂലി പണി ചെയ്താണ് മകളെ പാട്ട് പഠിപ്പിക്കാനുള്ള വരുമാനം കണ്ടെത്തുന്നത്. അച്ഛനും മകളും ഒരുമിച്ച് ഗാനമേളകളിൽ പാടാൻ പോകാറുമുണ്ട്. ഗാനമേളയിലെ പ്രകടനമാണ് മിൻഹയെ റിയാലിറ്റി ഷോയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *