കൊടകര കുഴൽപ്പണക്കേസിൽ ബി ജെ പി ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്തയെ അന്വേഷണസംഘം ചോദ്യം ചെയ്യുന്നു.കൊടകരകുഴൽ പണക്കേസിൽ വ്യാജവാഹനാപകടമുണ്ടാക്കി മൂന്നരക്കോടിരൂപ തട്ടിയെടുത്ത കേസിലാണ് ചോദ്യം ചെയ്യൽ . അന്വേഷണോദ്യോഗസ്ഥന്‍ എ.സി.പി. വി.കെ. രാജുവാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്.
ആലപ്പുഴയിലെ പോലീസ് ട്രെയിനിങ് സെന്ററിലാണ് ചോദ്യംചെയ്യല്‍. മൂന്നരക്കോടി ഗോപാലകൃഷ്ണ കര്‍ത്തയ്ക്ക് കൈമാറാനായാണ് കൊണ്ടുപോയതെന്ന് അറസ്റ്റിലായ പ്രതികളില്‍നിന്നും വിവരങ്ങള്‍ നല്‍കിയ ബി.ജെ.പി. നേതാക്കളില്‍ നിന്നും പോലീസിന് മൊഴി ലഭിച്ചിരുന്നു. പണം കൊടുത്തയച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ ധര്‍മരാജനുമായി ഗോപാലകൃഷ്ണ കര്‍ത്ത നിരവധി തവണ ഫോണില്‍ സംസാരിച്ചിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. കവര്‍ച്ചനടന്ന ദിവസവും ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിരുന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
വിവരശേഖരണത്തിനായി അന്വേഷണസംഘം വിളിപ്പിച്ച ബി.ജെ.പി. സംസ്ഥാന സംഘടനാസെക്രട്ടറി ഗണേശ്, ഓഫീസ് സെക്രട്ടറി ഗിരീഷ് എന്നിവര്‍ എപ്പോള്‍ ഹാജരാകുമെന്ന വിവരം അന്വേഷണസംഘത്തെ അറിയിച്ചിട്ടില്ല. രണ്ടുദിവസത്തിനകം ഹാജരാകണമെന്നും അല്ലാത്തപക്ഷം മറ്റു നടപടികളിലേക്ക് കടക്കുമെന്നും കാണിച്ച് ഇവര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. മുന്‍പും ഇരുവരെയും ചോദ്യംചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായില്ല.
റിമാൻഡിലുളള കൂടുതൽ പ്രതികളിൽ നിന്ന് മൊഴിയെടുക്കാനും നീക്കം നടക്കുന്നുണ്ട്. കൊവിഡ് ബാധിച്ചതിനാൽ മൂന്ന് പേരെ വിശദമായി ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഒരാൾ രോഗമുക്തനായതിനാൽ മൊഴിയെടുക്കാനാണ് പൊലീസ് നീക്കം തുടങ്ങിയത്.
വാഹനാപകടമുണ്ടാക്കി കാറിൽ നിന്നും 25 ലക്ഷം രൂപ തട്ടിയെടുത്തുവെന്നായിരുന്നു ആർ എസ് എസ് പ്രവർത്തകൻ ധർമ്മരാജിന്‍റെ ഡ്രൈവർ ഷംജീർ നൽകിയ പരാതി. പരാതിയില്‍ പറഞ്ഞതിനേക്കാള്‍ കൂടുതൽ പണം കണ്ടെത്തിയതോടെ കള്ളപ്പണമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
