വനിതാ ഐപിഎൽ ടീമുകൾക്ക് വരുമാനത്തിന്റെ 80 ശതമാനം ആദ്യ അഞ്ച് വർഷത്തേക്ക് നൽകാൻ ബിസിസിഐ തീരുമാനം. 2028 മുതൽ ഇത് 60 ശതമാനവും 2033 മുതൽ 50 ശതമാനം ബിസിസിഐക്കും 50ശതമാനം ഫ്രാഞ്ചൈസികൾക്കും ലഭിക്കും.അഞ്ച് ടീമുകളുമായാണ് ബിസിസിഐ, നിലവിൽ മത്സരം ആരംഭിക്കുന്നത്. പുരുഷ ഐപിഎല്ലിലെ ഫ്രാഞ്ചൈസികൾ തന്നെയാണ് ടീമുകൾക്കായി മത്സരരംഗത്തുള്ളത്. 26ാം തിയതി അഞ്ചുമണിവരെ താരങ്ങൾക്ക് രജിസ്റ്റർ ചെയ്യാം. രാജ്യന്തര താരങ്ങളുടെ അടിസ്ഥാന വില 30 ലക്ഷം മുതൽ 50 ലക്ഷം രൂപവരെയായിരിക്കും. ആഭ്യന്തര താരങ്ങൾക്ക് 10 ലക്ഷം മുതൽ 20 ലക്ഷം വരെയുമായിരിക്കും.അതേസമയം, സംപ്രേഷണാവകാശത്തിനായുള്ള ലേലം ഈ മാസം 16ന് നടക്കും. ജനുവരി 21ഓടെ ഫ്രാഞ്ചൈസികൾക്കുള്ള അപേക്ഷകൾ സമർപ്പിക്കണം. മാർച്ച് ആദ്യ വാരത്തിൽ വനിതാ ഐപിഎൽ ആരംഭിക്കുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *