61 മത് കേരള സ്കൂൾ കലോത്സവത്തിൽ സ്വർണക്കപ്പ് നേടിയ കോഴിക്കോട് ജില്ല ടീമിനെ അനുമോദിച്ചു. സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര മുതലക്കുളത്തു നിന്ന് ആരംഭിച്ച് ബി ഇ എം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ സമാപിച്ചു.

തുടർന്ന് നടന്ന അനുമോദന സമ്മേളനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മന്ത്രി അഹമ്മദ് ദേവർകോവിൽ അധ്യക്ഷത വഹിച്ചു. മേയർ ഡോ. ബീന ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ആർ ഡി ഡി ഡോ. പി എം അനിൽ, ടി അനുപ് കുമാർ, എം റിയാസ് ഉമ്മർ ചെറുപ്പ, വടയക്കണ്ടി നാരായണൻ, സക്കറിയ എളെറ്റിൽ, എം എ സാജിദ്, എ കെ മുഹമ്മദ് അഷ്റഫ്, അനിൽകുമാർ, റഫീഖ് മായനാട് തുടങ്ങിയവർ സംസാരിച്ചു. ഡിഡി ഇ മനോജ് മണിയൂർ സ്വാഗതവും ഡി ഇ ഓ ധനേഷ് കുമാർ നന്ദിയും പറഞ്ഞു. കോർപ്പറേഷൻ ശുചീകരണ തൊഴിലാളികളെയും ഹരിത കർമ്മ സേന അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *