മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചവര്‍ ഊരി വയ്ക്കണമെന്ന രമേശ് ചെന്നിത്തലയുടെ വിമർശനത്തിന് മറുപടിയുമായി ശശി തരൂര്‍ എംപി.ഞാന്‍ മുഖ്യമന്ത്രിക്കോട്ട് തയ്പ്പിച്ചിട്ടില്ല. ആരെന്ത് പറഞ്ഞാലും പ്രശ്‌നമില്ല. നാട്ടുകാര്‍ എന്നെ കാണാന്‍ ആഗ്രഹിക്കുന്നതുകൊണ്ടാണ് കേരളത്തില്‍ കൂടുതല്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിക്കുന്നത് എന്ന് ശശി തരൂർ പറഞ്ഞു.’നമ്മുടെ മുഖ്യമന്ത്രിമാര്‍ സാധാരണ കോട്ടൊന്നും ഇടാറില്ലല്ലോ. എവിടെ നിന്നാണ് ഈ കോട്ട് വന്നതെന്നും ആരാണ് കോട്ട് തയ്പ്പിച്ചുവച്ചിരിക്കുന്നതെന്നും പറയുന്നവരോട് ചോദിക്കണ്ടേ?. 14 വര്‍ഷമായി ചെയ്യുന്നത് ഇപ്പോഴും ചെയ്യുന്നു. ക്ഷണം വരുമ്പോള്‍ സമയം കിട്ടുന്നതുപോലെ ഓരോ സ്ഥലത്തും പോയി പ്രസംഗിക്കുന്നു” തരൂര്‍ പറഞ്ഞു.നാലുവര്‍ഷത്തിന് ശേഷം എന്താകുമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും തയ്പ്പിച്ച കോട്ട് മാറ്റിവെച്ചേക്കെന്നുമായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.സ്ഥാനാര്‍ഥിത്വം സംബന്ധിച്ചും മുഖ്യമന്ത്രി പദവി സംബന്ധിച്ചുമുള്ള ശശി തരൂരിന്റെ തുടര്‍ച്ചയായ പരസ്യ പ്രതികരണങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നത്. തിരുവനന്തപുരത്ത് നടന്ന കെ.കരുണാകരന്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടന ചടങ്ങിലായിരുന്നു തരൂരിനെതിരെയുള്ള നേതാക്കളുടെ പരോക്ഷ വിമര്‍ശനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *