അധോലോക രാജാവായി അറിയപ്പെടുന്ന രാജേന്ദ്ര നികല്‍ജെ എന്ന ഛോട്ടാരാജന്റെ ചിത്രം സഹിതമുള്ള പോസ്റ്ററുകള്‍ സ്ഥാപിച്ചതിന് മുംബൈയില്‍ ആറുപേര്‍ അറസ്റ്റില്‍. , ഇതോടനുബന്ധിച്ച് മലാഡിലെ കുരാർ ഗ്രാമത്തിൽ കബഡി മത്സരം സംഘടിപ്പിക്കും എന്നും പോസ്റ്ററിൽ പറഞ്ഞിട്ടുണ്ട്. മലാദിലാണ് ഛോട്ടാരാജന്റെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കബഡി മത്സരത്തിന്റെ വിശദാംശങ്ങള്‍ അടങ്ങിയ കൂറ്റന്‍ പോസ്റ്റര്‍ സ്ഥാപിച്ചിരുന്നത്. സംഭവം വിവാദമായതോടെ പോലീസ് പോസ്റ്ററുകള്‍ നീക്കംചെയ്യുകയും സംഘാടകരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.ജനുവരി 13 -ന് രാത്രിയിലാണ് പോസ്റ്ററുകൾ പതിച്ചത്. പോസ്റ്ററിൽ പറയുന്നത് പ്രകാരം ജനുവരി 14, 15 തീയതികളിൽ വൈകുന്നേരം 6 മണിക്കാണ് കബഡി ടൂർണമെന്റ് നടത്താൻ നിശ്ചയിച്ചിരുന്നത്. എന്നാൽ, അന്വേഷണവും അറസ്റ്റും വന്നതോടെ ടൂർണമെന്റ് റദ്ദാക്കിയിരിക്കുകയാണ്. 2011-ൽ മുംബൈയിൽ മാധ്യമപ്രവർത്തകൻ ജെ ഡേയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് തിഹാർ ജയിലിൽ കഴിയുകയാണ് ഇപ്പോൾ ഛോട്ടാ രാജൻ.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
