ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിന്റെ വിവാദനയങ്ങൾക്കെതിരെ അദ്ദേഹം നടപ്പിലാക്കുന്ന വിവാദ നടപടികൾക്കും പരിഷ്കാരങ്ങള്കും എല്ലാം എങ്ങും പ്രതിഷേധം കത്തി പടർന്നു കൊണ്ടിരിക്കുകയാണ്.ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്ന അഡ്മിനിസ്ട്രേറ്ററുടെ നയങ്ങൾ അവസാനിപ്പിക്കണം എന്നും അദ്ധേഹത്തെ തിരിച്ച് വിളിക്കണം എന്നും ജനശബ്ദം ചീഫ് എഡിറ്റർ സിബഹത്തുള്ളയുമായി നടത്തിയ അഭിമുഖത്തിൽ മലയാളത്തിലെ പ്രമുഖ നിരൂപകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരി അഭിപ്രായപ്പെടുന്നു.
വളരെ കാലം മുൻപ് നടത്തിയ ദ്വീപ് യാത്ര അന്നത്തെ അനുഭവങ്ങൾ ?
ദ്വീപുമായി ഗാഢമായ ബന്ധമുള്ള ഒരാളാണ് ഞാൻ. അതിന് ഒരു കാരണവും ഉണ്ട് എന്റെ പി എച്ച് ഡി വിഷയം മാപ്പിള പാട്ടായിരുന്നു.അറബി മലയാളം എന്ന എഴുത്ത് സമ്പ്രദായം ഇവിടെയുമുണ്ട് അവിടെയുമുണ്ട് മാപ്പിള പാട്ട് ഇവിടെയും ഉണ്ട് അവിടെയും ഉണ്ട്. അപ്പോൾ അവിടെയുള്ള മാപ്പിള പാട്ട് ഉദാഹരണമായി പറഞ്ഞാൽ മുത്തുക്കോയ തങ്ങളുടെ യൂസഫ് കിസ പാട്ട് എന്ന കൃതിയുടെ രചയിതാവ്.ജമീല ബീവി അങ്ങനെ തുടങ്ങി മാപ്പിള പാട്ടുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ദ്വീപ് സമൂഹത്തെ ശ്രദ്ധിക്കാൻ തുടങ്ങുന്നത് .ലക്ഷദ്വീപ് കുട്ടികൾക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ റിസർവേഷൻ ഉള്ളതിനാൽ ഞാൻ അവിടെയുള്ള കുട്ടികളെ പഠിപ്പിക്കുന്നുണ്ട് ഒരു ബാച്ചിൽ ചുരുങ്ങിയത് രണ്ട് കുട്ടികൾ എങ്കിലും ഉണ്ടാവും ഇതുപോലെത്തന്നെ ഗവ കോളജുകളിൽ കുറച്ച് കുട്ടികൾ നമ്മുടെ ഗവണ്മെന്റ് കോളേജുകളിൽ പഠിക്കുന്നുണ്ട് അങ്ങനെയും ഒരു ബന്ധം ദ്വീപുമായി എനിക്ക് ഉണ്ട് . 86 കാലഘട്ടം മുതൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ഞാൻ ഉണ്ട്.
1998 ഓണകാലത്താണ് ഞാൻ സ്വന്തം ചിലവിൽ ഞാൻ ദ്വീപിൽ പോകുന്നത്.അവിടെയുള്ള രണ്ട് പ്രസിദ്ധരായ ഗവേഷകരിൽ ഒരാളായ മുല്ലക്കോയ അദ്ദേഹം കലാസാഹിത്യ അക്കാദമി സെക്രട്ടറി ആയിരുന്നു.ദ്വീപ് മലയാളത്തിൽ ആണ് അദ്ദേഹം പി എച്ച് ഡി എടുക്കുന്നത് ഡോക്ടർ കോയമ്മക്കോയ അങ്ങനെ ഒരുപാട് സൗഹൃദങ്ങൾ എനിക്കുണ്ടായിരുന്നു. 98 ൽ ഞാൻ ദ്വീപിലേക്ക് പുറപ്പെടുന്നതിന് ഒരു കാരണം ഉണ്ട് .അമേരിക്കകാരനായ ലണ്ടൻ ക്യാം ബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിച്ച വ്യക്തിയായ ബ്രൈൻ ദിദിയർ എന്ന സോഷ്യോളജി റീസർച്ചർ . അദ്ദേഹം പി ച്ച് ഡി എടുക്കുന്നതിനായി കവരത്തി യിൽ വരികയും അവിടെ നിന്ന് അദ്ദേഹത്തിന് ”കാതരിയ തരീക്കത്ത് എന്താണ് എന്തിനാണ്” എന്ന അറബി മലയാളം ടെക്സ്റ്റ് കിട്ടുകയും അത് ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുന്നതിനായി അദ്ദേഹം എന്നെ തിരഞ്ഞ് കോഴിക്കോടേക്ക് വരികയും എന്നെ കണ്ടെത്തുകയും ചെയ്തു അത് തർജമ ചെയ്യാം എന്ന് ഞാൻ ഉറപ്പ് നൽകുകയും പരിഭാഷ ചെയ്ത നൽകുകയും ചെയ്തു . ഇദ്ദേഹം കവരത്തിയിൽ ഉണ്ടെന്നുള്ള ഉറപ്പിൽ ഞാൻ പെർമിറ്റ് എടുക്കുന്നതിനായി ശ്രമിച്ചു ആ യാത്രയിൽ ആണ് ഞാൻ അലി മണിക് ഫാനെ പരിചയപ്പെടുന്നത്.ആ ഓണക്കാലം മുഴുവൻ ഞാൻ ദ്വീപിൽ ഉണ്ടായിരുന്നു എന്നോടപ്പം ദിദിയർ ഉണ്ടായിരുന്നു.
പ്രധാനമായും 36 ദ്വീപുകളാണ് അവിടെ ഉള്ളത് ഇവയിൽ 11 ദ്വീപിലാണ് ജനവാസം ഉള്ളത്.ജനവാസം 99 ശതമാനവും മുസ്ലിം ജനതയാണ് .മുസ്ലിങ്ങൾ അല്ലാത്ത ആളുകളായി കുറച്ച് ഉദ്യോഗസ്ഥരോ,അധ്യാപകരോ മറ്റ് പണിക്കരോ മാത്രമാണ് ദ്വീപിൽ ഉള്ളത് .
അങ്ങനെ ഒരിക്കൽ ഗവണ്മെന്റ് ബംഗ്ലാവിലായിരുന്നു എന്റെ താമസം. മുല്ലക്കോയയുമായി പുറത്ത് പോകാൻ സമയം വാതിൽ അടക്കാൻ ശ്രമിക്കുന്ന എന്നോട് മുല്ലക്കോയ പറഞ്ഞു
”കാരശ്ശേരി വാതിൽ ഒന്നും അടക്കേണ്ട ”
അപ്പോൾ ഞാൻ ചോദിച്ചു
”അതെന്താ”
അതിന് മറുപടിയായി മുല്ലക്കോയ പറഞ്ഞു ഇവിടെ കളവൊന്നുമില്ല എന്ന്. ഞാൻ അമ്പരന്നു പോയി ശേഷം ഞാൻ പുറത്തു ഇറങ്ങി നടക്കുമ്പോൾ അവിടങ്ങളിലെ വീടുകൾ എല്ലാം ശ്രദ്ധിക്കാൻ തുടങ്ങി ഒരു വീടിന് പോലും മതിലോ വേലിയോ ഇല്ല ഇത് 23 വര്ഷം മുമ്പുള്ള കാര്യം ആണ് ശേഷം ഞാൻ അവിടെ നിന്നും ജയിലിനെ കുറിച്ച് കേൾക്കുകയും ചെയ്തു അവിടെ ഒരു കുറ്റവാളി പോലുമില്ലാത്തതിനാൽ ഉദ്ഘടനം കഴിഞ്ഞിട്ടില്ല എന്ന് ശേഷം ഞാൻ എന്റെ സുഹൃത്തിന്റെ ഓട്ടോയുമായി ചെന്ന് അവിടം സന്ദർശിക്കുകയും ചെയ്തു.ഈ ഇന്ത്യാ രാജ്യത്ത് ഒരു കുറ്റവാളി പോലുമില്ലാതെ ഒരു ജയിൽ അടച്ച് കിടക്കുന്നുണ്ടെങ്കിൽ അതിനെ കൈ കൂപ്പി തൊഴണമെന്ന് എനിക്ക് തോന്നി .
ഇതായിരുന്നു അന്നത്തെ അവിടത്തെ അന്തരീക്ഷം .
വളരെ ചുരുങ്ങിയ സമയം കൊണ്ട് അടുക്കുന്ന പ്രകൃതമാണ് ദ്വീപുകാരുടേതെന്ന് കാരശ്ശേരി മാഷ് ഓർക്കുന്നു.അവിടെയുള്ള ജനങ്ങൾക്ക് അത്രയും കരുതലാണ്.
ഹോട്ടലുകൾ ഒന്നും ഇല്ലാത്ത ആ സ്ഥലത്ത് നിന്ന് ജനങ്ങൾ നമ്മെ ഭക്ഷണത്തിനായി വിളിക്കുന്നു വളരെ സുഭിക്ഷമായി സത്കരിക്കുന്നു . ജാതി മത ഭേതമന്യേ എല്ലാ ജനങ്ങളും ഒത്തൊരുമയോടെ കഴിയുന്ന സ്ഥലമാണ് ദ്വീപ് .
ദ്വീപിലെ ഉപജീവനമാർഗം
ദ്വീപിലെ പ്രധാന ഉപജീവന മാർഗം മൽസ്യ ബന്ധനവും തെങ്ങ് കൃഷിയുമാണ് .തെങ്ങിൽ നിന്നും ഇവരെടുക്കുന്നത് നീര എന്ന പദാർത്ഥമാണ് (ലഹരിയില്ലാത്ത മദ്യം ),കൂടാതെ ദ്വീപ് സുർക്ക എന്നിങ്ങനെയാണ് അവിടുത്തെ രീതികൾ.
ദ്വീപിന്റെ ഏറ്റവും മനോഹരമായ കാഴ്ച എന്നത് ദ്വീപിന്റെയും കടലിന്റെയും ഇടയിൽ അരഞ്ഞാണം പോലെ നിശ്ചലമായി സാധാരണ നദി പോലെ കിടക്കുന്ന കാറും കോളും മില്ലാത്ത ബില്ലം എന്ന ഇടമാണ് (ഇംഗ്ലീഷിൽ അതിനെ ലഗൂൺ എന്ന് പറയും) ദ്വീപിന്റെ ഭംഗി.ബില്ലമില്ലാത്ത ഒരു ദ്വീപ് ഉള്ളത് ആന്ത്രോത്ത് ആണ് എന്ന ദ്വീപാണ് മറ്റെല്ലായിടത്തും ദില്ലമുണ്ട്.ഇവിടം കടലിന്റെ ക്ഷോഭം നേരിട്ട് പതിക്കുകയില്ല.
ദ്വീപിലെ മറ്റൊരു കൗതുകം എന്നത് പേരുകളിലാണ് പൂവ് ,അടിമ എന്നുവരെ അവിടങ്ങളിൽ പേരുണ്ട്.
എല്ലാവരും സത്കാരപ്രിയർ ,വളരെ നല്ല ആളുകൾ എന്നിങ്ങനെ നീണ്ടുകിടക്കുന്നു ദ്വീപിലെ പ്രത്യേകതകൾ .
ലക്ഷ ദ്വീപ് എന്നത് ഇന്ത്യയിലെ ഒരു ജില്ലയും കേന്ദ്ര ഭരണ പ്രദേശവും കൂടിയാണ് . ആകെ ജനസംഖ്യ 65000 മാത്രം.ജില്ലാ പഞ്ചായത്തിന് മുകളിൽ ഒരു എം പി . ഏറ്റവും മേലെ അഡ്മിനിസ്ട്രേറ്ററും അതിന് താഴെ കലക്ടർ എന്നിങ്ങനെയാണ് ഭരണ സംവിധാനം
പലപ്പോഴും മലയാളികൾ ദ്വീപിൽ ഉദ്യോഗസ്ഥരായിട്ടുണ്ട് ഇവയിൽ പ്രസിദ്ധനാണ് മൂർക്കോത്ത് രാമുണ്ണി എഴുത്തു കാരൻ മൂർക്കോത്ത് കുമാരന്റെ മകനാണ് അദ്ദേഹം .
ദ്വീപിലെ ഭാഷ
36 ദ്വീപുകളിൽ ഒരു ദ്വീപായ മിനിക്കോയ് എന്ന ദ്വീപിൽ മഹൽ എന്ന ഭാഷയാണുള്ളത് അത് മലയാളത്തിൽ നിന്നും വ്യത്യസ്തമാണ് .പത്മശ്രീ അലി മണിക് ഫാനിന്റെ ജന്മസ്ഥലമാണ് ഇത്.
മറ്റിടത്തെല്ലാം മലയാളം ആണ് ഭാഷ എന്നാൽ ഇത് ഒറ്റകേൾവിയിൽ മനസിലാകുന്ന മലയാളമല്ല.
കലാപാരമ്പര്യം
നാടൻ പാട്ട് പാരമ്പര്യം മാപ്പിള പാട്ട് പാരമ്പര്യം എന്നിവയാണ് പ്രധാനമായും അവിടെയുള്ളത് മോയിൻകുട്ടി വൈദ്യരുടെ കൃതികൾക്കാണ് അവയിൽ പ്രാമുഖ്യം.
ഒലക്കമുട്ട് ,ധോലിപ്പാട്ട് എന്നിങ്ങനെ അവിടുള്ളവരുടെ മാത്രം കലാരൂപങ്ങൾ കൂടാതെ കുഴിക്കലോത്ത് എന്നിങ്ങനെയുള്ള വ്യത്യസ്തങ്ങളായ കലാരൂപങ്ങൾ. വെള്ളിയാഴ്ചകളിലെ നാരീസലാത്,റാത്തീബ് എന്നിങ്ങനെ 50 കൊല്ലം മുൻപ് മലബാറിലും മലപ്പുറം ജില്ലകളുമായുണ്ടായിരുന്ന കലാരൂപങ്ങൾ അവിടങ്ങളിലും പ്രസിദ്ധമായിരുന്നു.
കേരളവുമായുള്ള ബന്ധം
കേരളവുമായി ദ്വീപുകാർക്ക് ഉള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കം ഉള്ളതാണ്. കണ്ണൂർ കേന്ദ്രമാക്കി ഭരിച്ചിരുന്ന അറക്കൽ രാജകുടുംബമായിരുന്നു അവരെ ഭരിച്ചിരുന്നത്. 1787 ൽ ഇതിന്റെ കുറെ ഭാഗങ്ങൾ ടിപ്പു സുൽത്താൻ കൈവശ പെടുത്തുകയും 1799 ൽ ടിപ്പു മരണപ്പെടുകയും ചെയ്തു ശേഷം അറക്കൽ കാരുടെ ഭാഗവും ടിപ്പുവിന്റെ ഭാഗവും ബ്രിട്ടീഷുകാർ കൈവശപെടുത്തുകയുമുണ്ടായി 1799 മുതൽ 1947 കാലഘട്ടം വരെ ഇത് ബ്രിട്ടീഷ് ഇന്ത്യയുടെ കൈവശമായിരുന്നു.
ബ്രിട്ടീഷുകാർ ഇതിനെ മലബാർ ജില്ലയുടെ ഭാഗമായാണ് കണ്ടിരുന്നത് .മലബാർ ജില്ലാ എന്നത് മദ്രാസ് പ്രെസിഡൻസിയുടെ ഭാഗമായിരുന്നു ഇന്ന് കോഴിക്കോട് ,വയനാട് ,കണ്ണൂർ മലപ്പുറം ,പാലക്കാട് ജില്ലയിലെ കുറച്ച് ഭാഗങ്ങൾ എന്നതാണ് മലബാർ .ഇത് ബ്രിടീഷ് ഇന്ത്യയുടെ ജില്ലയായിരുന്നു ആ ജില്ലയുടെ ഭാഗമായിരുന്നു ലക്ഷദ്വീപ് .ഇപ്പോഴും കേരളം ഹൈക്കോടതിയുടെ കീഴിലാണ് ലക്ഷദ്വീപ് അവരുടെ കോടതിയും കേരള ഹൈകോടതിയാണ്.
1956 ലാണ് ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശമാകുന്നത്.56 ൽ തന്നെയാണ് ഐക്യകേരളം രൂപപ്പെടുന്നതും. ആന്ദ്രോത്ത് ആണ് ഏറ്റവുംപഴയ സാംസ്കാരിക കേന്ദ്രം അവിടെയാണ് സയ്യിദിന്റെ മക്ബർ ഉള്ളത്. ആന്ദ്രോത്ത് അറബി മലയാളത്തിന്റെയും മാപ്പിള പാട്ടിന്റെയും കേന്ദ്രമാണ്.
ലക്ഷദ്വീപിലെ മലയാളം,ലക്ഷദ്വീപിലെ നാടൻ പാട്ടുകൾ -സതികുമാരൻ നായർ
അറബിക്കടലിലെ കേരളം -ജോർജ് ഇരുമ്പയത്തിന്റെ യാത്ര വിവരണം കൂടാതെ അവിടുത്തെ കഥകളായ ലക്ഷദ്വീപിലെ രാ കഥകൾ,നാടൻപാട്ടുകളും ,നാടൻ കഥകളും എല്ലാം ശേഖരിച്ച് പ്രസിദ്ധീകരിച്ചത് ഡോ മുല്ലക്കോയയാണ് കൂടാതെ അവിടുത്തെ പുസ്തകങ്ങൾ സുലഭവുമാണ്
സാംസ്കാരികപരമായും നമ്മോട് ചേർന്ന് നിൽക്കുന്ന ഒരു സ്ഥലം കൂടിയാണ് ലക്ഷദ്വീപ്
അന്നത്തെ വസ്ത്രധാരണം
കറപ്പ് കാച്ചി ,വെള്ള കാച്ചി ,പച്ച കാച്ചി
കണ്ണൂർ ,ബേപ്പൂർ ,എറണാകുളം,കോഴിക്കോട് എന്നിവിടങ്ങളുമായി ദ്വീപ് കാർക്ക് വളരെ അടുത്ത ബന്ധമാണുള്ളതെന്ന് കാരശ്ശേരി മാഷ് പറയുന്നു.
പുതിയ പരിഷ്‌കാരങ്ങൾ അഡ്മിനിസ്ട്രേറ്ററുടെ നടപടികൾ ?
പ്രധാനമായും ലക്ഷ ദ്വീപ് ഒരു അതിർത്തി പ്രദേശമാണ്.കൂടാതെ ലക്ഷ ദ്വീപ് പതുക്കെ മുങ്ങിക്കൊണ്ടിരിയ്ക്കുകയും ആണ് 36 ൽ ഒരു ദ്വീപ് ഏതാണ്ട് ഇപ്പോൾ മുങ്ങി കഴിഞ്ഞു .അതുകൊണ്ട് തന്നെ ധാരാളം ആളുകൾ വരികയും ചെയ്യുന്നു.ഐ എ എസ് ഓഫീസർമാർ മാത്രം അഡ്മിനിസ്ട്രേറ്റർ ആയികൊണ്ടിരുന്ന ദ്വീപിൽ ആദ്യമായാണ് ഒരു രാഷ്ട്രീയനേതാവിനെ നിയമിക്കുന്നത് .ഇതാദ്യമായാണ്. ഗുജറാത്തിലെ മോഡി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പിന്റെ സഹമന്ത്രി യായി വളരെ ചീത്ത പേര് നേടിയ അദ്ദേഹത്തെ ഒരു അഡ്മിനസ്ട്രറ്റർ ആയി ലക്ഷദ്വീപിൽ നിയമിച്ചത് കൃത്യമായ അജണ്ടയുടെ പേരിലാണ് .വികസനം എന്ന പേരിൽ അവിടുത്തെ ജനങ്ങളുടെ സ്വര്യ ജീവിതവും നശിപ്പിക്കാനാണ് ഇത്തരം നടപടികളിലൂടെ ശ്രമിക്കുന്നത് . ഒരുതരത്തിൽ ദ്വീപിലെ വികസനം എന്ന ഇത്തരം നടപടികൾ ദ്വീപിനെ നശിപ്പിക്കുന്നു .
മരുമക്കത്തായ സമ്പ്രദായം നിൽകുന്നിടം കൂടിയാണ് ലക്ഷ ദ്വീപ്.മിക്ക ദ്വീപിലും ലക്ഷ ദ്വീപിൽ കാര്യമായ ആശുപത്രികളോ ഒന്നും തന്നെയില്ല.അഡ്മിനിസ്ട്രേറ്ററുടെ പുതിയ എയർ ആംബുലൻസ് നടപടി ഒരു ഭ്രാന്തൻ നടപടി ആണെന്ന് കാരശ്ശേരി മാഷ് അഭിപ്രായപെടുന്നു.
എത്രയും പെട്ടന്ന് തന്നെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽപട്ടേലിനെ കേന്ദ്രം തിരിച്ചുവിളിക്കണം എന്ന് തന്നെയാണ് കാരശ്ശേരി മാഷും അഭിപ്രായപ്പെടുന്നത് ഇതിനായി എൻ സി പി അധ്യക്ഷനായ പി സി ചാക്കോ യ്ക്ക് എന്തെങ്കിലും ചെയ്യാനാകുമെന്ന് അദ്ദേഹം പറയുന്നു.ലക്ഷദ്വീപിലെ ഏറ്റവും വലിയ പാർട്ടി എൻ സി പി യും.അവിടുത്തെ എം പി മുഹമ്മദ് ഫൈസൽ എൻ സി പി കാരൻ കൂടിയാണ് കോൺഗ്രസ് ആണ് അവിടെ ജില്ലാ പഞ്ചായത്ത് ഭരിക്കുന്നത് ഹസൻ മണിക് ഫാൻ ആണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇദ്ദേഹം മിനിക്കോയ് ദ്വീപുകാരനാണ് .ജനതാദൾ യുണൈറ്റഡ് ,ബി ജെ പി എന്നിവയാണ് ലക്ഷദ്വീപിലെ പ്രധാന പാർട്ടികൾ.
സി പി എം ഉം കോൺഗ്രസ്സും,എൻ സി പി യും ചേർന്ന് ഒരുമിച്ച് നിന്ന് കൊണ്ട് ഈ നടപടികൾ എല്ലാം തന്നെ അവസാനിപ്പിക്കണം ഉം ഇദ്ദേഹം അഭിപ്രയ പെടുന്നു.കേരള നിയമസഭ ഒന്നടങ്കം പ്രതിഷേധിക്കുകയാണ് വേണ്ടത്.അങ്ങനെ മാത്രമേ ഈ വിഷയം രാജ്യത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വരാൻ സാധിക്കു.കേരളം നിയമസഭാ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ട് പ്രമേയം പാസാക്കുകയും മുഖ്യമന്ത്രി പ്രധാനമന്ത്രിയെയും രാഷ്ട്രപതിയെയും ബന്ധപ്പെടണം കൂടാതെ കേരളത്തിലെ എം പി മാർ ഇത് ഇത് ലോക്സഭയിൽ അവതരിപ്പിക്കുകയും വേണ്ടിവന്നാൽ സുപ്രീം കോടതിയിൽ കേസ് നടത്തുകയും ചെയ്യണം എന്നും കാരശ്ശേരി മാഷ് അഭിപ്രായപ്പെടുന്നു.
