കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം പ്രതിപക്ഷ നേതാവ് വി ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.എല്ലാ തലത്തിലുമുള്ള തദ്ദേശ ഭരണ സ്ഥാപനങ്ങൾക്കും തനത് ഫണ്ട് ലഭ്യമായെങ്കിൽ മാത്രമേ അവർക്ക് അസൂയാവഹമായ രീതിയിൽ വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കഴിയു എന്ന് 90 ലക്ഷം രൂപ ചെ ചെലവിൽ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ഷോപ്പിംഗ് കോംപ്ളക്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കവേ അദ്ദേഹം പറഞ്ഞു. കേരളത്തിൽ ആദ്യമായാണ് ഇത്തരം ഒരു ഷോപ്പിംഗ് കോംപ്ളക്സ് നിർമ്മിച്ചിട്ടുള്ളത്. വികസന പ്രവർത്തനത്തിൽ രാഷ്ട്രീയാതീതമായി എല്ലാവരേയും ഒരുമിപ്പിച്ച് നിർത്തിയാണ് അഭിമാനകരമായ രീതിയിൽ ബ്ലോക്ക് പഞ്ചായത്ത് നേട്ടം കൈവരിച്ചത്ച്ചത്. ചടങ്ങിൽ പിടി എ റഹീം എം എൽ എ അധ്യക്ഷത വഹിച്ചു.. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് ഇ മുംതസ് ഹമീദ്, സ്ഥിരം സമിതി അധ്യക്ഷരായ എൻ അബൂബക്കർ, എം കെ നദീറ, എൻ. ഷിയോ ലാൽ , ജില്ലാപഞ്ചായത്തംഗം എം. ധനീഷ് ലാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, ഗ്രാമപഞ്ചായത്തംഗം പി.കൗലത്ത്, പി. മൊയ്തീൻ മാസ്റ്റർ, ഖാലിദ് കിളിമുണ്ട, എം.കെ. മോഹൻദാസ് , ജനാർദ്ദനൻ കളരിക്കണ്ടി, ടി.പി. സുരേഷ്,എം ടി വിനോദ്, എൻ. കേളൻ, ഭക്തോത്തമൻ, ജാബിർ പടനിലം, വി. ബാലകൃഷ്ണൻ നായർ ആശംസാ പ്രസംഗം നടത്തി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡോ. പി. പ്രിയ നന്ദി പറഞ്ഞു.
Related Posts
അദ്ധ്യാപക സംഘടനയായ കെ എസ് ടി യു അണുവിമുക്തമാക്കാനുള്ള
ഈ മഹാമാരിയിൽ കോവിഡ് രോഗികളുള്ള പ്രദേശങ്ങളിൽ അണുവിമുക്തമാക്കാനായി ഫോഗ് മെഷീൻ കെ എസ് ടി
June 9, 2021
ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണം അവസാനിപ്പിക്കു;ആക്രമണത്തിനെതിരെ ശബ്ദമുയര്‍ത്തി ടോവിനോ
രാജ്യത്ത് കോവിഡ് വ്യാപനത്തോടൊപ്പം ഡോക്ടർമാർക്കെതിരെയുള്ള ആക്രമണങ്ങളും വർധിക്കുകയാണ്. ആരോഗ്യപ്രവർത്തകർക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ സിനിമ സാംസ്കാരിക
June 9, 2021
പ്രസിഡന്റ് സ്ഥാനമൊഴിയും മുന്‍പ് ജീവനക്കാര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് മുല്ലപ്പള്ളി
കെ പി സി സി അദ്ധ്യക്ഷ സ്ഥാനം ഒഴിയുന്നതിന് മുമ്പ് ഇന്ദിരാഭവനിലെ ജീവനക്കാരുടെ ശമ്പളം
June 9, 2021
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ;കെ
ഉമ്മന്‍ ചാണ്ടിയോടും ചെന്നിത്തലയോടും ചോദിച്ചശേഷം മാത്രമേ എന്തുതീരുമാനവും എടുക്കൂ എന്ന് കെപിസിപി പ്രസിഡന്റ് കെ.സുധാകരന്.
June 9, 2021
പെട്രോൾ ഡീസല്‍ വില വര്‍ധന സഭയിൽ; അടിയന്തര പ്രമേയത്തിന്
പെട്രോള്‍- ഡീസല്‍ വില വര്‍ധന നിയമസഭയില്‍ അവതരിപ്പിച്ച് പ്രതിപക്ഷം. ഇന്ധനത്തിന് സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന
June 9, 2021
