ദേശീയപാതയിൽ കുന്ദമംഗലം പന്തീർപാടത്ത് ആരംഭിച്ച റോഡ് നവീകരണ പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ നടപടി സ്വീകരിക്കണമെന്ന് പന്തീർപാടംദേശം അയൽപക്കവേദി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.വീതി കുറഞ്ഞ റോഡിൽ നിർമ്മാണ പ്രവൃത്തി ആരംഭിച്ചതോടെ അപകട സാധ്യത കൂടിയിരിക്കുകയാണെന്നും, വിവിധ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള
കാൽനടക്കാർ ഏറെ ബുദ്ധിമുട്ടിയാണ് ഈ ഭാഗത്തു കൂടി കടന്ന് പോകുന്നതെന്നും യോഗം അഭിപ്രായപ്പെട്ടു. റസിഡൻസ് കോഡി നേഷൻ കമ്മറ്റി പ്രസിഡണ്ട് പി രാജൻ യോഗം ഉദ്ഘാടനം ചെയ്തു.ദാസൻ പുത്തൻവീട്ടിൽ പ്രസംഗിച്ചു.യോഗത്തിൽ പുതിയ ഭാരവാഹികളായി തൽഹത്ത് മിന്നത്ത് പിസിഡന്റായും, അബ്ദുൽ കലാം വൈ.പ്രസിഡന്റായും വിനോദ് കുമാർ ജനറൽ സെക്രട്ടറി , പ്രേമരാജൻ,റഫീഖ് ജോയിന്റ് സെക്രട്ടറി ബാലൻ എംപി ട്രഷറർ എന്നിവരെയും 30 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും ഏരിയ കൺവീനർമാരെയും തിരഞ്ഞെടുത്തു.
