കുത്തനെയുള്ള കയറ്റത്തിന് ശേഷം കേരളത്തിൽ സ്വർണവില താഴേക്ക്. കഴിഞ്ഞ ദിവസം റെക്കോർഡ് വിലയായ പവന് 42,480 രൂപ എന്ന നിലയിൽ കേരളത്തിൽ സ്വർണ വിപണനം നടന്നിരുന്നു. ഒറ്റ ദിവസം കൊണ്ട് 480 രൂപ കുറഞ്ഞ് പവന് 42,000 രൂപ എന്ന നിലയിലെത്തി. സുരക്ഷിത നിക്ഷേപ മാർഗമായ സ്വർണം കേരളത്തിൽ എപ്പോഴും ആവശ്യത്തിൽ മുൻപന്തിയിലാണ്. ഇന്ത്യൻ ഓഹരി വിപണിയിൽ ഇടിവ് രേഖപ്പെടുത്തിയ ദിവസമാണ് സ്വർണവില കുറഞ്ഞിരിക്കുന്നത്. പോയ ദിവസവും ഓഹരി നഷ്‌ടത്തിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *