തമിഴ് കവി വൈരമുത്തുവിന് ഒഎന്‍വി പുരസ്‌കാരം നല്‍കുന്നത് പുന:പരിശോധിക്കുമെന്ന് ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമി പ്രസിഡന്റ് അടൂര്‍ ഗോപാലകൃഷ്ണന്‍ അറിയിച്ചു. വൈരമുത്തുവിന് അവാര്‍ഡ് നല്‍കുന്നതിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയതോടെയാണ് തീരുമാനം. ഇദ്ദേഹത്തിനെതിരെ മീടു ആരോപണം ഉള്‍പ്പടെ ഉയര്‍ന്നിരുന്നു.കഴിഞ്ഞ ദിവസമാണ് ഈ വര്‍ഷത്തെ ഒഎന്‍വി സാഹിത്യ പുരസ്‌കാരത്തിന് തമിഴ് കവിയും ഗാനരചയിതാവും നോവലിസ്റ്റുമായ വൈരമുത്തു അര്‍ഹനായതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്.ഡോ. അനില്‍ വള്ളത്തോള്‍, പ്രഭാവര്‍മ്മ, ആലങ്കോട് ലീലാകൃഷ്ണന്‍ തുടങ്ങിയവരായിരുന്നു പുരസ്‌കാര നിര്‍ണയ സമിതി അംഗങ്ങള്‍.

മീ ടു ആരോപണം നേരിടുന്ന കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് കവി ഒഎന്‍വിയുടെ സ്മരണാര്‍ഥമുള്ള പുരസ്‌കാരം നല്‍കിയതിനെതിരെ നടി പാര്‍വതി, കെആര്‍ മീര, ഗായിക ചിന്മയി ശ്രീപദ,റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, ചലച്ചിത്രരംഗത്തെ വനിതാ കൂട്ടായ്മയായി ഡബ്ല്യുസിസി രംഗത്തെത്തിയിരുന്നു.

മീ ടു ക്യാമ്പയിന്റെ ഭാഗമായി ലൈംഗികാരോപണം നേരിട്ട വ്യക്തിയാണ് വൈരമുത്തു. ഗായിക ചിന്മയി അടക്കം നിരവധി പേര്‍ വൈരമുത്തുവിനെതിരേ ലൈംഗികാരോപണവുമായി രംഗത്തെത്തിയത് വലിയ വാര്‍ത്തയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *