അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് ഹൈക്കോടതി തിരിച്ച് വിളിച്ചു.പ്രതികള്‍ക്കു ജാമ്യം നല്‍കിയത് പരാതിക്കാരന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു എന്ന് കോടതിയ്ക്ക് ബോധ്യപ്പെട്ടതോടെയാണ് ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ജാമ്യ ഉത്തരവ് തിരിച്ചു വിളിച്ചത്. അനുകൂല വിധി വാങ്ങി നൽകാം എന്ന് കക്ഷികളെ ധരിപ്പിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ അടക്കം 3 ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കൈക്കൂലി വാങ്ങിയ സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് പത്തനംതിട്ട സ്വദേശി ബാബുവിന്റെ ഹർജിയിൽ ഹൈക്കോടതിയിൽ അസാധാരണ നടപടി.2022 ഏപ്രില്‍ 29-നായിരുന്നു മുന്‍കൂര്‍ജാമ്യം നല്‍കി കൊണ്ട് കോടതി ഉത്തരവിട്ടത്. ഹൈക്കോടതി അഭിഭാഷക പ്രസിഡന്റ് കൂടിയായ അഡ്വ. സൈബി ജോസ് കിടങ്ങൂറിനെതിരെ ജഡ്ജിമാരുടെ പേരില്‍ കോഴ വാങ്ങിയെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇത്തരത്തില്‍ ഒരു ആരോപണം നിലനില്‍ക്കെയാണ് കോടതിയുടെ നടപടി. ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ സൈബി ജോസ് കക്ഷികളില്‍ നിന്നു പണം വാങ്ങിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗം കണ്ടെത്തിയത്. മൂന്നു ജഡ്ജിമാര്‍ക്ക് നല്‍കാനെന്ന പേരിലാണ് കക്ഷികളില്‍ നിന്നും വന്‍ തുക ഈടാക്കിയത്

Leave a Reply

Your email address will not be published. Required fields are marked *