ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിയമസഭയില്‍ തിങ്കളാഴ്ച പ്രമേയം പാസാക്കും. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാര്യോപദേശ സമിതി യോഗമാണ് തീരുമാനമെടുത്തത്. പ്രമേയം അവതരിപ്പിക്കാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങള്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.പ്രമേയത്തിന് പൂർണ പിന്തുണ നൽകുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. അതേസമയം, പ്രമേയം അവതരിപ്പിക്കുന്നത് ആരെന്ന കാര്യത്തിൽ വ്യക്തത വന്നില്ല.
അതിനിടെ, വിവാദ തീരുമാനങ്ങള്‍ ന്യായീകരിച്ച് ലക്ഷദ്വീപ് ഭരണകൂടം പത്രങ്ങളിൽ പരസ്യവുമായി രംഗത്തെത്തി. ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് രാഷ്ട്രീയ കക്ഷികളുടെ തീരുമാനം. കലക്ടറുടെ കോലം കത്തിച്ചതിന് അറസ്റ്റിലായ 12 യൂത്ത് കോണ്‍ഗ്രസുകാര്‍ നിരാഹാര സമരത്തിലാണ്. ദ്വീപ് നിവാസികള്‍ മൂന്നുമണിക്ക് വീടുകളില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കും.