ലൈഫ് മിഷന്‍ കോഴ ഇടപാടിൽ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം. ശിവശങ്കരന് ഇ.ഡിയുടെ നോട്ടീസ്.ചൊവ്വാഴ്ച കൊച്ചിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. എന്നാല്‍, ചൊവ്വാഴ്ച താന്‍ വിരമിക്കുന്ന ദിവസമാണെന്ന് കാണിച്ച് സമയം മാറ്റി നല്‍കണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.യുണിടാക്കിന് ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ ശിവശങ്കര്‍ ഇടപെട്ടുവെന്നാണ് സ്വപ്‌നയുള്‍പ്പടെയുള്ളവര്‍ നല്‍കിയ മൊഴി. ഇക്കാര്യത്തിലടക്കം ശിവശങ്കറില്‍ നിന്ന് മൊഴിയെടുക്കും.കരാർ ലഭിക്കാൻ ഇടനില നിന്ന സ്വപ്ന സുരേഷിന് 1 കോടി ലഭിച്ചെന്നും സ്വപ്നയുടെ ലോക്കറിൽ നിന്ന് കണ്ടെത്തിയത് ഈ കള്ളപ്പണമാണെന്നുമായിരുന്നു ഇഡി കണ്ടെത്തൽ. യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ, സ്വർണ്ണക്കടത്ത് കേസിലെ കൂട്ട് പ്രതി സന്ദീപ് നായർ എന്നിവരയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *