മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കി തെങ്ങുകയറ്റ തൊഴിലാളി. കാരന്തൂര്‍ ചോലക്കമീത്തല്‍ സി.എം ഗോവിന്ദനാണ് 10,276 രൂപ വാക്സിന്‍ ചാലഞ്ചിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി പി.ടി.എ റഹീം എം.എല്‍.എയെ ഏല്‍പ്പിച്ചത്.
കുന്ദമംഗലം മണ്ഡലത്തില്‍ നിന്നും പി.ടി.എ റഹീം എം.എല്‍.എക്ക് ഇത്തവണ ലഭിച്ച ഭൂരിപക്ഷം 10,276 കൂടി ആയതിനാലാണ് അതേ തുക തന്നെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാന്‍ ഇദ്ദേഹം തീരുമാനിച്ചത്. എണ്‍പത്തൊന്നാം വയസിലും തെങ്ങ് കയറ്റം ഇദ്ദേഹം തുടരുന്നു .
എം.കെ മോഹന്‍ദാസ്, സി സോമന്‍, പി അശ്റഫ് ഹാജി, ഇ സദാനന്ദന്‍ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.