കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് സമിതിയിൽ ഭരണ പ്രതിസന്ധി.മുസ്ലീലീഗ് വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് രാജിക്കത്ത് പാർട്ടിക്ക് നൽകി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെ മുറിയിൽ ഒത്തുചേർന്ന മുസ്ലിം ലീഗ് യോഗത്തിലാണ് മുംതാസ് രാജിക്കത്ത് നല്കിയത്.എം എ റസാഖ് മാസ്റ്റർ,മൂസ മൗലവി,ഖാലിദ് കിളിമുണ്ട,ഒ ഹുസ്സൈൻ,എം ബാബുമോൻ,ഷൗക്കത്ത് എന്നിവരാണ് ഒത്തുചേർന്നത്. ധാരണ പ്രകാരം കോൺഗ്രസിന്റെ ബാബു നെല്ലൂളി പ്രസിഡന്റ് സ്ഥാനം രാജി വെക്കാത്തതിനെ തുടർന്നുള്ള അമർഷത്തിലാണ് മുംതാസ് രാജികത്ത് പാർട്ടിയെ ഏല്പിച്ചത്.യുഡിഎഫ് ധാരണ പ്രകാരം ബാബു നെല്ലൂളി നിലവിലെ പ്രസിഡണ്ട് സ്ഥാനം ഡിസംബർ 31 നു രാജി വെക്കേണ്ടതായിരുന്നു. എന്നാൽ ചില പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ട് രാജി നീട്ടി കൊണ്ടുപോവുകയും . യുഡിഎഫിൽ ഏറെ അമർഷത്തിന്നും കാരണമായി. എന്നാൽ ഇക്കാര്യത്തിൽ ഒന്നാം തിയ്യതി അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ പ്രവീൺ കുമാർ മുസ്ലിം ലീഗ് നേതൃത്വത്തെ അറിയിച്ചതിനെ തുടർന്നാണ് മുംതാസ് രാജി കത്ത് ഭരണ സമിതിക്ക് നൽകാതെ പാർട്ടിക്ക് നൽകിയത്.നിലവിലെ തീരുമാനത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകുകയാണെങ്കിൽ രണ്ടാം തിയതി തന്നെ മുംതാസിന്റെ രാജി സ്വീകരിക്കും.
ഡിസംബറോടു കൂടി ഒഴിയേണ്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവി മുസ്ലീം ലീഗ് നേതൃത്വത്തോട് ഒരു മാസം കൂടി കോൺഗസ് ആവിശ്യപ്പെട്ട് ജനുവരി 30 നകം എന്ന ധാരണയിലാണ് ഇപ്പോൾ എത്തിയത്.കൊടുവള്ളിയിലും കുന്ദമംഗലത്തുമാണ് യുഡിഫ് മുന്നണി ധാരണ പ്രകാരം ഭരണം നടന്നത്. ഇവയ്ക്ക് ഒരു ധാരണാപത്രവുമാണ് ഉണ്ടായിരുന്നത്. ഇവയിൽ കൊടുവള്ളിയിൽ ഡിസംബർ 30 നകം പ്രതിനിധി ഭരണ കൈമാറ്റം നടത്തുകയും കോൺഗ്രസ് കമ്മിറ്റി രാജിവെക്കുകയും ചെയ്തിട്ടുണ്ട്. കുന്ദമംഗലത്തെ പ്രസിഡണ്ട് പദവി ഒഴിയാതെ ഇനിയും നീട്ടി കൊണ്ട് പോയാൽ യു ഡി എഫിൽ വലിയ പ്രശ്നനങ്ങൾക്ക് കാരണമാവും. ഇതിന്റെ മുന്നോടിയാണ് ഇത്തരം സംഭവ വികാസങ്ങൾ.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയുമായ അരിയിൽ അലവി യാണ് പ്രസിഡന്റായി വരേണ്ടത്

Leave a Reply

Your email address will not be published. Required fields are marked *