കുന്ദമംഗലം: പഞ്ചഗുസ്തി മത്സരത്തിൽ പങ്കെടുത്ത് പരിക്കേറ്റ വിദ്യാർഥിനിക്ക് ഗ്രാമപഞ്ചായത്ത് അധികൃതർ സാധ്യമാക്കുന്നതെല്ലാം ചെയ്തിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ പറഞ്ഞു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനും തുടർ ചികിത്സക്കും ഗ്രാമപഞ്ചായത്ത് അധികൃതർ കുട്ടിയോടൊപ്പമുണ്ടായിരുന്നു. വിദ്യാർഥിയുടെ തുടർ ചികിത്സക്ക് പഞ്ചായത്ത് ബോർഡ് മീറ്റിങ്ങിൽ ചർച്ച ചെയ്‌തെങ്കിലും ഫണ്ട് പാസാക്കാൻ നിയമമില്ലാത്തതിനാൽ അതിന് കഴിഞ്ഞില്ല. പഞ്ചായത്ത് മെംബർമാരും ജീവനക്കാരും വിദ്യാർഥിനിയുടെ തുടർ ചികിത്സക്ക് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും അനിൽ കുമാർ പറഞ്ഞു. പഞ്ചഗുസ്തിയിൽ പങ്കെടുക്കാൻ 15 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. വലിയ ആളുകളോടൊത്ത് വിദ്യാർഥിനിയെ മത്സരത്തിൽ പങ്കെടുപ്പിച്ചു എന്ന് പരാതി പറയുന്നതിൽ കഴമ്പില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *