കുന്ദമംഗലം : കേരളോത്സവത്തിനിടയിലെ പഞ്ചഗുസ്തി മത്സരത്തിനിടയിൽ കൈക്ക് ഗുരുതര പരിക്കേറ്റ കാരന്തൂർ സ്വദേശിനിയായ വിദ്യാർഥിനിയെ തിരിഞ്ഞു നോക്കിയില്ലെന്ന പരാതിയിൽ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. ജുഡീഷ്യൽ അംഗം കെ.ബൈജുനാഥാണ് കേസെടുത്തത്.

ദിയ അഷ്റഫിനാണ് (19) ഗുരുതരമായി പരിക്കേറ്റത്. മത്സരത്തിനിടയിൽ കൈക്ക് മുകളിലെ എല്ല് പൊട്ടി. അപകടത്തിൻ്റെ ഉത്തരവാദിത്തം പഞ്ചായത്ത് ഏറ്റെടുത്തില്ലെന്നും. ദിയയെ തിരിഞ്ഞു നോക്കിയില്ലെന്നും പരാതിയി പറയുന്നു.ഇനിയും ആറു മാസത്തോളം ചികിത്സ തുടരണം. വലതു കൈവിരലുകൾക്ക് ഗുരുതര പരിക്കുണ്ട്.

മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ കേസെടുത്തത്. പത്തു ദിവസത്തിനകം കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മീഷൻ നിർദ്ദേശം നൽകി.. കേസ് ഫെബ്രുവരി 21 ന് കോഴിക്കോട് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *