ഹിമാചൽ പ്രദേശിലെ അദാനി വിൽമർ ഗ്രൂപ്പിൽ റെയ്ഡ്.കഴിഞ്ഞ അഞ്ചുവര്‍ഷമായി കമ്പനി ജി.എസ്.ടി. വെട്ടിപ്പ് നടത്തിയെന്ന ആരോപണത്തിന് പിന്നാലെ സംസ്ഥാന നികുതി വകുപ്പാണു റെയ്ഡ് നടത്തുന്നത്. ജിഎസ്ടി കൃത്യമായി അടയ്ക്കുന്നില്ലെന്നാണ് അദാനി വിൽമർ ഗ്രൂപ്പിനെതിരെയുള്ള പരാതി. സംസ്ഥാനത്തെ കമ്പനിയുടെ നികുതി ക്ലെയിമുകളെക്കുറിച്ചുള്ള വിവരങ്ങളും വകുപ്പ് തേടിയിട്ടുണ്ട്.ബുധനാഴ്ച രാത്രി വൈകിയാണ് അദാനി വില്‍മര്‍ സ്‌റ്റോറില്‍ റെയ്ഡ് നടന്നത്. ഹിമാചൽ പ്രദേശിൽ ആകെ ഏഴു കമ്പനികളാണ് അദാനിയുടേതായി പ്രവർത്തിക്കുന്നത്. ഫെബ്രുവരി എട്ടിനു വന്ന ഡിസംബർ പാദ ഫലങ്ങളിൽ ലാഭം 16% വർധിച്ച് 246.16 കോടി രൂപയായി ഉയർന്നിരുന്നു. സിംഗപ്പൂർ ആസ്ഥാനമായ വിൽമർ കമ്പനി ഫോർച്യൂൺ ബ്രാൻഡിന്റെ പേരിൽ തുല്യ പാർട്ണർഷിപ്പിലാണ് അദാനി ഗ്രൂപ്പുമായി ചേർന്ന് ഭക്ഷ്യ എണ്ണയും മറ്റ് ഭക്ഷ്യോൽപ്പന്നങ്ങളും പുറത്തിറക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *