അമ്പലവയലിൽ കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടയാൾ തൂങ്ങി മരിച്ച നിലയിൽ.അമ്പുകുത്തി നാല് സെൻറ് കോളനിയിൽ താമസിക്കുന്ന ക്ഷീരകർഷകനായ ഹരികുമാറാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.അമ്പുകുത്തിയിൽ കടുവയെ ചത്ത നിലയിൽ ആദ്യം കണ്ടതിനെ തുടർന്ന് വനംവകുപ്പ് ഹരികുമാറിനെ ഇടയ്ക്കിടയ്ക്ക് ചോദ്യംചെയ്യാൻ വിളിപ്പിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. മേപ്പാടി റേഞ്ച് ഓഫീസിലേക്ക് ചെല്ലാൻ നിരന്തരം ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാർ പറഞ്ഞു. വനം വകുപ്പ്‌ ഭീഷണിപ്പെടുത്തിയെന്ന് കുടുംബം പറഞ്ഞു. ഇതേ തുടർന്ന് കടുത്ത മാനസിക സമ്മർദ്ധത്തിലായിരുന്നു ഹരി.

ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കി, ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *