രാജസ്ഥാനിലെ ബിക്കാനീറില്‍ ഒട്ടകത്തിന്റെ ആക്രമണത്തിൽ ഉടമയ്ക്ക് ദാരുണാന്ത്യം.സോഹന്‍ റാം നായക് എന്നയാളെയാണ് ഒട്ടകം ആക്രമിച്ചത്. പ്രകോപിതനായ ഒട്ടകം ഉടമയുടെ കഴുത്തിന് കടിച്ച് തല പറിച്ചെടുക്കുക ആയിരുന്നു. ഉടമയെ തള്ളി നിലത്ത് ഇട്ട ശേഷമായിരുന്നു ഒട്ടകത്തിന്റെ ആക്രമണം. സംഭവത്തിന് ശേഷം ഒട്ടകത്തെ നാട്ടുകാർ തല്ലിക്കൊല്ലുകയും ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. മറ്റൊരു ഒട്ടകത്തെ കണ്ട് കെട്ടുപൊട്ടിച്ച് ഓടാന്‍ ശ്രമിച്ചപ്പോള്‍ ഒട്ടകത്തെ പിടിച്ചുനിര്‍ത്തി ശാന്തനാക്കാനുള്ള ശ്രമത്തിലാണ് ഉടമയ്ക്ക് ജീവന് നഷ്ടമായത്.ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നാട്ടുകാരിൽ ചിലർ ഒട്ടകത്തെ കെട്ടിയിട്ടു. ദേഷ്യം പൂണ്ട ചിലർ ഒട്ടകത്തെ അടിക്കാനും തുടങ്ങി. ക്രൂരമായി അടിയേറ്റ ഒട്ടകം മരിക്കുകയായിരുന്നു. ഒട്ടകത്തെ തല്ലുന്നതിന്റെ ദൃശ്യങ്ങളും സോഷ്യൽമീഡിയയിൽ പ്രചരിച്ചു. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
Related Posts
‘ഇന്ത്യ എല്ലാവരുടേയും രാജ്യം;ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി
ഇന്ത്യ എല്ലാവരുടേയും രാജ്യമാണെന്നും ഒരിക്കലും ഇന്ത്യയെ പാകിസ്താന്റെ ഹിന്ദുത്വ പതിപ്പായി മാറ്റില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ്
November 30, 2020
വാക്സിനെതിരെ ഗുരുതര ആരോപണം: പരാതിക്കാരനോട് നഷ്ടപരിഹാരം ചോദിച്ച് സിറം
കൊവിഷീല്‍ഡിന്റെ പരീക്ഷണത്തില്‍ ഗുരുതര ആരോപണം ഉന്നയിച്ചയാളിനെതിരെ 100 കോടിയുടെ മാനനഷ്ടക്കേസുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
November 30, 2020
സ്വർണവിലയിൽ വീണ്ടുംഇടിവ്; പവന് 240 രൂപ കുറഞ്ഞു
സ്വർണവില വീണ്ടും കുറഞ്ഞു. പവന് 240 രൂപ താഴ്ന്ന് 35760 രൂപയായി. ഗ്രാമിന് 30
November 30, 2020
രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ഉന്നയിച്ച് ആരാധകര്‍
നടന് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന ആവശ്യം ശക്തമായി ഉന്നയിച്ച് ആരാധകര്‍. മക്കള്‍ മണ്‍റം യോഗത്തിലാണ്
November 30, 2020
കർഷകർ ശബ്ദമുയർത്തിയാൽ രാജ്യമാകെ അത് പ്രതിധ്വനിക്കും -രാഹുൽ ഗാന്ധി
മോദി സർക്കാർ കർഷകരെ പീഡിപ്പിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പഴയ കാലത്തെ നിയമങ്ങൾ
November 30, 2020
