മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.ന്യൂമോണിയ ഭേദമായ സാഹചര്യത്തിലാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് ബംഗളുരുവിലേക്ക് മാറ്റുന്നത്.തിങ്കളാഴ്ച്ചയാണ് ന്യുമോണിയ ബാധിച്ച് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഞ്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ന്യൂമോണിയ ഭേദമായെങ്കിലും ശാരിരിക അവശതകള്‍ തുടരുകയാണ്. പ്രത്യേകം ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് അദ്ദേഹത്തെ കൊണ്ടുപോകുന്നത്.ഭാര്യ മറിയാമ്മ, മകന്‍ ചാണ്ടി ഉമ്മന്‍, രണ്ട് പെണ്‍മക്കളും ഉമ്മന്‍ചാണ്ടിക്കൊപ്പം ബംഗളുരുവിലേക്ക് പോകുന്നുണ്ട്. ഡോക്ടര്‍മാരും കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹ് നാന്‍ എംപിയും ഉമ്മന്‍ചാണ്ടിയെ അനുഗമിക്കും.അതേസമയം, കുടുംബം തനിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. ചികിത്സയുമായി ബന്ധപ്പെട്ട് കുടുംബത്തിനെതിരെ ഉയര്‍ന്നത് അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മെച്ചപ്പെട്ട ചികിത്സ ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *