വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീം ഉപദേശകയായി ടെന്നിസ് താരം സാനിയ മിർസ.ട്വിറ്ററിലൂടെയാണ് സാനിയയയെ ടീമിന്‍റെ മെന്‍ററായി നിയമിച്ച കാര്യം ആര്‍സിബി അറിയിച്ചത്.കഴിഞ്ഞ ദിവസം നടന്ന പ്രീമിയർ ലീഗ് ലേലത്തിൽ തകർപ്പൻ ടീമിനെയാണ് ആർസിബി സ്വന്തമാക്കിയത്.ആര്‍സിബിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്നും എന്നാല്‍ പുതിയ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിന്‍റെ ആവേശത്തിലാണ് താനെന്നും സാനിയ പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷമായി കായികരംഗത്ത് തുടരുന്നയാളാണ് ഞാന്‍. സ്പോര്‍ട്സ് ഒരു കരിയറായി തെര‍ഞ്ഞെടുക്കാനാവുമെന്ന് വളര്‍ന്നുവരുന്ന വനിതാ താരങ്ങളെ വിശ്വസിപ്പിക്കാന്‍ എനിക്കാവും. കളിക്കിടയിലെ സമ്മര്‍ദ്ദം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം. ആര്‍സിബിയുടെ യുവതാരങ്ങളെ അക്കാര്യത്തില്‍ സഹായിക്കാന്‍ തനിക്കാവുമെന്നും സാനിയ പറഞ്ഞു.
താരലലേത്തിൽ ഇന്ത്യൻ താരം സ്മൃതി മന്ദാനയെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ 3.40 കോടിക്ക് സ്വന്തമാക്കി. ലേലത്തിൽ ഒരു താരത്തിന് ലഭിച്ച ഏറ്റവും ഉയർന്ന വിലയായിരുന്നു സ്‌മൃതിയുടേത്. ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ 1.80 കോടി രൂപക്ക് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കി.മുംബൈയാണ് പ്രഥമ വനിതാ പ്രീമിയര്‍ ലീഗിന് വേദിയാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *