കുന്ദമംഗലം ഐ ഐ എമ്മിന് മുൻവശം മൂകാംബിക മെറ്റൽസിൽ പട്ടാപകൽ തട്ടിപ്പ് .കടയിൽ സാധനം എടുക്കാൻ എന്ന വ്യാജേന എത്തിയ ആൾ 4000 രൂപയുടെ മെറ്റൽ ഉപകരണങ്ങൾ എടുക്കുകയും കട ഉടമയോട് രണ്ടായിരം രൂപ ആവിശ്യപെടുകയുമായിരുന്നു.2000 നൽകുകയാണെങ്കിൽ മൊത്തമായി 6000 രൂപ ഓൺലൈൻ വഴി അയക്കാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.സാധനം വാങ്ങിക്കാനെത്തിയ മറ്റ് ആളുകളുടെ തിരക്കിൽ ഇവർ കട ഉടമയായ കമലയുടെ പക്കൽ നിന്നും 2000 രൂപ മേടിച്ചെടുത്ത് നിമിഷ നേരം കൊണ്ട് സ്ഥലം വിട്ടു.സംഭവത്തിൽ കുന്ദമംഗലം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.രണ്ട് മാസം മുൻപ് കുന്ദമംഗലം അൽ ഷിഫാ മെഡിക്കൽ ഷോപ്പിലും സമാന സംഭവം നടന്നിരുന്നു സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *