സാങ്കേതിക സര്‍വകലാശാലയിലെ സിസ തോമസിന്റെ നിയമനം താത്കാലികം തന്നെയെന്ന് കേരള ഹൈക്കോടതി.സിസ തോമസിന്‍റേത് പ്രത്യേക സാഹചര്യത്തില്‍ ചാന്‍സലര്‍ നടത്തിയ താല്‍ക്കാലിക നിയമനമാണ്. സര്‍ക്കാരിന് പുതിയ പാനല്‍ സമര്‍പ്പിക്കാമെന്നും കോടതി വ്യക്തമാക്കി.പുതിയ വിസി ആരാകണമെന്ന് നിർദേശിക്കാനുളള അവകാശം സംസ്ഥാന സർക്കാരിനാണെന്നും കോടതി പറഞ്ഞു.താത്കാലിക നിയമനമായതിനാലാണ് കോവാറന്റോ പുറപ്പെടുവിക്കാത്തതെന്നും ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഗവർണർ പ്രത്യേക സാഹചര്യത്തിൽ നടത്തിയ നിയമനമായതിനാലാണ് ഇടപെടാത്തതെന്നും കോടതി പറഞ്ഞു.സിസ തോമസിനെ താൽകാലിക വിസിയായി ഗവർണർ നിയമിച്ചതിനെതിരെ സർക്കാർ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു. സ്ഥിരം വിസി നിയമനവുമായി ബന്ധപ്പെട്ട നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകാമെന്നും കോടതി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *