പാലക്കാട് ഉൾകാട്ടിൽ പ്രസവിച്ച ആദിവാസി യുവതി സുജാതയുടെ കുഞ്ഞ് മരിച്ചു. മംഗലംഡാം തളികക്കല്ലിൽ ഉൾക്കാട്ടിലെ തോട്ടിലായിരുന്നു യുവതി കുഞ്ഞിനെ പ്രസവിച്ചത്.ഊരിൽ വെള്ളം ഇല്ലാത്തതിനാലാണ് കാട്ടിൽ പ്രസവിച്ചത് എന്നായിരുന്നു യുവതിയുടെ ഭർത്താവ് കണ്ണൻ പറഞ്ഞത്. ബന്ധുക്കൾ വിവരമറിയിച്ചതിനെ തുടർന്ന് യുവതിയേയും കുഞ്ഞിനേയും ഇന്നലെ ആലത്തൂർ താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു.പക്ഷെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

ആശുപത്രി ചികിത്സകളെ കുറിച്ച് ധാരണ ഇല്ലാത്തതിനാൽ കഴിഞ്ഞ പതിനേഴാം തീയതി തൃശ്ശൂർ മെഡിക്കൽ കോളജിൽ അഡ്മിറ്റ് ആയ യുവതിയെ 18ന് ബന്ധുക്കൾ വീട്ടിലേക്ക് തിരികെ കൊണ്ടു വരികയായിരുന്നു.
തുടർന്ന് രക്തസ്രാവം അനുഭവപ്പെട്ടതോടെ യുവതിയുമായി ബന്ധുക്കൾ കാടിനകത്ത് പോയി പ്രസവം നടത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *