ന്യൂനപക്ഷ ആനുകൂല്യങ്ങളിലെ ജനസംഖ്യാനുപാതം സംബന്ധിച്ച ഹൈക്കോടതി വിധി ക്രിസ്ത്യാനികളിലെ പിന്നോക്ക വിഭാഗമായ പരിവര്‍ത്തിത, ലത്തീന്‍ കത്തോലിക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് പി.ടി.എ റഹീം എം.എല്‍.എ ആവശ്യപ്പെട്ടു

ഇപ്പോള്‍ 20 ശതമാനം ആനുകൂല്യം ലഭിക്കുന്നത് ഈ രണ്ട് വിഭാഗത്തിനുമാണ്. ക്രിസ്ത്യന്‍ ജനസംഖ്യ മൊത്തം ഈ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹരായാല്‍ അവരിലെ പിന്നോക്ക വിഭാഗങ്ങള്‍ക്കുണ്ടാവുന്ന ആനുകൂല്യ നഷ്ടം സംബന്ധിച്ച് വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരിക്കുകയാണ്.
        ന്യൂനപക്ഷങ്ങള്‍ക്കുള്ള ഐ.എ.വൈ വീടുകള്‍ക്കുള്ള വിഹിതം 2011-16 കാലയളവില്‍ അട്ടിമറിക്കപ്പെട്ടിരുന്നു. പെസഹ വ്യാഴം പൊതു ഒഴിവ് ദിനമാക്കിയത് സി.എച്ച് മുഹമ്മദ് കോയ മന്ത്രിസഭയുടെ കാലത്തായിരുന്നു. പെരുന്നാളുകള്‍ക്ക് രണ്ട് ദിവസം അവധി വേണമെന്ന ആവശ്യം ശക്തമായി നിലനില്‍ക്കുമ്പോഴായിരുന്നു ഈ തീരുമാനം. അന്നൊന്നും ഈ കാര്യങ്ങളൊന്നും ആരും വിവാദമാക്കിയിരുന്നില്ല.

ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച മത സംഘടനകളുടെ നിലപാട് സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *