കോവിഡ് വകഭേദങ്ങൾക്ക് പേരിട്ട് ലോകരോഗ്യ സംഘടന. വിവിധ രാജ്യങ്ങളുടെയും സംഘടനകളുടെയും അഭിപ്രായ പ്രകാരം ‘സാർസ് കോവ് 2’ വൈറസ് വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാലയിൽ നിന്നുള്ള പേരുകൾ നല്കാൻ ലോകരോഗ്യ സംഘടന. വേരിയന്റ് ഓഫ് ഇന്ട്രെസ്റ് (VOI), വേരിയന്റ് ഓഫ് കൺസേൺ (VOC) എന്നിങ്ങനെ രണ്ടുതരം ജനിതകവ്യതിയാനം സംഭവിച്ച വൈറസുകൾക്കാണ് ഗ്രീക്ക് പേരുകൾ നൽകുക. രാജ്യങ്ങളുടെ പേരിൽ വൈറസുകൾ അറിയപ്പെടുന്നതിൽ നേരത്തെ എതിർപ്പുകൾ ഉയർന്നിരുന്നു. ഡെല്‍റ്റ, കാപ്പ, ബീറ്റ, ഗാമ എന്നിങ്ങനെയാണ് പേരിട്ടത്.

പുതിയ തീരുമാനം പ്രകാരം യുകെയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കണ്ടെത്തിയ വൈറസ് വകഭേദമായ VOC B.1.1.7 ഇനി മുതൽ ആൽഫ എന്ന പേരിലായിരിക്കും അറിയപ്പെടുക. ദക്ഷിണാഫ്രിക്കയിൽ മേയ് 202ൽ കണ്ടെത്തിയ VOC B.1.351 ബീറ്റ എന്നും, 2020 നവംബറിൽ ബ്രസീലിൽ കണ്ടെത്തിയ VOC P.1 നു ഗാമ എന്നും, 2020 ഒക്ടോബറിൽ ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ B.1.617.2 എന്ന വൈറസ് ഇനി ഡെൽറ്റ എന്ന പേരിലുമാകും അറിയപ്പെടുക.

എളുപ്പത്തിൽ ഉച്ചരിക്കാൻ കഴിയുന്നതും, ഒരു പ്രത്യേക രീതിയിൽ മുദ്രകുത്താത്തതുമായ പേരുകൾ വൈറസുകൾക്ക് വേണം എന്ന പൊതു അഭിപ്രയത്തിന്റെ അടിസ്ഥാനത്തിലാണ് ഗ്രീക്ക് അക്ഷരമാലയിൽ നിന്നുളള ആൽഫ, ബീറ്റ, ഗാമ എന്നിങ്ങനെ എളുപ്പമുള്ള പേരുകൾ നിർദേശിക്കുന്നത് എന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

മേയ് 12ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം B.1.617 നെ ‘ഇന്ത്യൻ വകഭേദം’ എന്ന് വിളിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. B.1.617 നെ നിരവധി മാധ്യമങ്ങൾ ഇന്ത്യൻ വകഭേദം എന്ന് വിളിക്കുന്നുണ്ട്, ഇത് ശരിയല്ലെന്നും, അത്തരത്തിൽ ഒന്നും തെളിയിക്കപ്പെട്ടിട്ടില്ലെന്നും അത്കൊണ്ട് ‘ഇന്ത്യൻ’ എന്ന് പറയുന്നത് എന്നുമായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതുമായി ബന്ധപ്പെട്ട് പറഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *