ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ, നാഗാലാൻഡിൽ ബിജെപിയും മേഘാലയയിൽ എൻപിപിയുമാണ് മുന്നിൽ. ത്രിപുരയിൽ ബിജെപി–ഐപിഎഫ്ടി സഖ്യവും സിപിഎം–കോൺഗ്രസ് സഖ്യവും ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. നാഗാലാ‌ൻഡിൽ വിജയാഘോഷങ്ങൾക്ക് തുടക്കമായി വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എതിരാളികളെ ബഹുദൂരം പിന്നിലാക്കി വൻ വിജയത്തിലേക്കാണ് കുതിക്കുകയാണ് ബിജെപി-എൻഡിപിപി സഖ്യം. നിലവിൽ ബിജെപിയും സഖ്യകക്ഷികളും 39 സീറ്റുകളിലും കോൺഗ്രസ് 1 സീറ്റിലും എൻപിഎഫ് 4 സീറ്റുകളിലും ലീഡ് ചെയ്യുന്നു.നാഗാലാൻഡിൽ എൻഡിഡിപി-ബിജെപി സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് മിക്ക എക്‌സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. എക്‌സിറ്റ് പോൾ പ്രവചനങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന ഫലമാണ് ഇപ്പോൾ പുറത്തു വരുന്നത്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *