ജനകീയ പ്രതിരോധ ജാഥയിൽ പ്രസംഗിക്കുന്നതിനിടെ മൈക്കിനോട് ചേർന്ന് നിന്ന് സംസാരിക്കാൻ ആവശ്യപ്പെട്ട മൈക്ക് ഓപ്പറേറ്ററെ വേദിയിൽ വെച്ച് ശകാരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. മാളയില്‍ നല്‍കിയ സ്വീകരണത്തിനിടെയാണ് സംഭവം. ”നിന്റെ മൈക്കിന് ഞാനാ ഉത്തരവാദി” എന്നാണ് എം.വി. ഗോവിന്ദന്‍ മൈക്ക് ഓപ്പറേറ്ററോട് ചോദിച്ചത്.മാധ്യമസ്ഥാപനത്തിന്റെ കോഴിക്കോട്ടെ ഓഫീസിൽ‌ നടന്ന പൊലീസ് റെയ്ഡ് വിശദീകരിക്കുന്നതിനിടെയായിരുന്നു മൈക്ക് ഓപ്പറേറ്റര്‍ വേദിയിലേക്കെത്തി മൈക്കിന്റെ അടുത്ത് നിന്ന് സംസാരിക്കാമോ എന്ന് ചോദിച്ചത്. ഇതിൽ പ്രകോപിതനായാണ് എം.വി ഗോവിന്ദൻ ശകാരിച്ചത്.
. ”മൈക്കിന്റെ അടുത്തുനിന്ന് പറയണം എന്നാണ് ചങ്ങായി പറയുന്നത്. ആദ്യായിട്ട് മൈക്കിന്റെ മുമ്പില്‍നിന്ന് പ്രസംഗിക്കുന്ന ഒരാളോട് വിശദീകരിക്കുന്നപോലെയാ വിശദീകരണം. കുറേ സാധനങ്ങളുണ്ട്, അതൊന്നും ശരിയായിട്ട് ശാസ്ത്രീയമായിട്ട് കൈകാര്യം ചെയ്യാനറിയില്ല. മൈക്ക് ഏറ്റവും ആധുനിക ടെക്‌നോളജി ഉപയോഗിച്ച് കൈകാര്യം ചെയ്യേണ്ട ഒരു ഉപകരണമാണ്. കുറേ ഉപകരണം വാരി വലിച്ച് കൊണ്ടുവന്നതുകൊണ്ടൊന്നും കാര്യമില്ല. ആളുകള്‍ക്ക് സംവേദിക്കാന്‍ ഉതകുന്ന രീതിയിലുള്ള മൈക്ക് സിസ്റ്റത്തെ കൈകാര്യം ചെയ്യാനറിയണം. ആളുകള്‍ ശബ്ദമില്ലെന്ന് പറയുന്നുണ്ടെന്ന് എനിക്കറിയാം. ഉടനെ ശബ്ദം ഉണ്ടാക്കാന്‍ പുറപ്പെട്ട് അതിനടത്ത് വന്ന് പറഞ്ഞോളണം എന്നാണ്” – ഗോവിന്ദന്‍ പറഞ്ഞു. ഇതിനിടയില്‍ സദസ്സില്‍നിന്ന് കൈയടിയും മുഴങ്ങി. മൈക്കിന്റെ കുഴപ്പമല്ലെന്നും അത് കൈകാര്യം ചെയ്യുന്നവരുടെ അറിവില്ലായ്മയാണെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *