ദില്ലി മദ്യനയ കേസിൽ അറസ്റ്റിലായ മലയാളി വ്യവസായി അരുൺ രാമചന്ദ്ര പിള്ളയെ ദില്ലി റോസ് അവന്യൂ കോടതി മാർച്ച് 13 വരെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അരുണിനെ ഇ ഡി കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു തുടർന്ന് അരുണിന്റെ ഉടമസ്ഥതയിലുള്ള രണ്ടേകാൽ കോടി രൂപയുടെ ഭൂമി കണ്ടുകെട്ടുകയും ചെയ്തു. ഇതിന് പിന്നാലെ കള്ളപണമിടപാട് നടത്തിയെന്ന കണ്ടത്തെലിലാണ് അറസ്റ്റ്.

ദില്ലി മദ്യനയം രൂപപ്പെടുത്താനായി ഇടപെട്ട സൗത്ത് ബിസിനസ് ഗ്രൂപ്പിലെ പ്രധാനിയാണ് അരുണെന്നും തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയുമായി അടുത്ത ബന്ധമാണ് അരുണിനുളളതെന്നാണ് ഇഡി വ്യക്തമാക്കി

സൗത്ത് ഗ്രൂപ്പിന് ദില്ലിയിലെ ഒമ്പത് മദ്യവിതരണ സോണുകൾ ലേലത്തിൽ ലഭിച്ചതിലൂടെ കോടികളുടെ വരുമാനം ലഭിച്ചിരുന്നു. നേരത്തെ അറസ്റ്റിലായ മലയാളി വിജയ് നായർ വഴി ഈ തുകയിലൊരുഭാഗം എഎപി നേതാക്കൾക്കെത്തിച്ചെന്നും ഇഡിയും സിബിഐയും കണ്ടെത്തി. അരുണിനെ മുന്നിൽ നിർത്തി കവിതയാണ് വ്യാപാരം നടത്തിയതെന്നും അരുൺ കവിതയുടെ ബിനാമിയാണെന്നും കേന്ദ്ര ഏജൻസികൾ ആരോപിക്കുന്നു. മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ പതിനാലാം പ്രതിയാണ് അരുൺ രാമചന്ദ്രൻ പിള്ള.

Leave a Reply

Your email address will not be published. Required fields are marked *