ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ‘ലാൽ സലാമി’ന് തുടക്കമായി. ഇന്ന് ചെന്നൈയിൽ വെച്ചാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വിഷ്ണു വിശാൽ, വിക്രാന്ത് തുടങ്ങിയവർ സെറ്റിൽ ജോയിൻ ചെയ്തു.ചിത്രത്തില്‍ രജനികാന്തും ഒരു വേഷത്തിലുണ്ട്.

സ്‌പെഷ്യല്‍ അപ്പിയറന്‍സായിരിക്കും സൂപ്പര്‍ താരത്തിന്റേത് എന്നാണ് പുറത്തിറങ്ങിയ പുതിയ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് ട്വിറ്ററിലൂടെയാണ് ലാല്‍ സലാമിന്റെ പുതിയ വിവരങ്ങള്‍ അറിയിച്ചത്. ഹോളി ആശംസകള്‍ക്കൊപ്പമാണ് അവര്‍ പോസ്റ്ററുകള്‍ പങ്കുവെച്ചത്. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം.നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം രജനികാന്ത് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *