റാന്നിയിൽ ദളിത് കുടുംബം വെള്ളം എടുക്കാതിരിക്കാൻ പൊതു കിണർ ഇടിച്ചു ണ് നിരത്തിയ സംഭവത്തിൽ രണ്ട് പേർ കൂടെ അറസ്റ്റിൽ. മുഖ്യപ്രതി ബൈജു സെബാസ്റ്റ്യനിൽ നിന്നും പണം വാങ്ങി കിണർ ഇടിച്ചു നിരത്തിയ ണിമല സ്വദേശി ഇസ്മായിൽ റാവുത്തർ, തമിഴ്നാട് തേനി സ്വദേശി കെ അയ്യപ്പൻ എന്നിവരാണ് അറസ്റ്റിലായത്.
നേരത്തെ റിമാന്ഡിലായിരുന്ന മുഖ്യ പ്രതി സെബാസ്റ്റ്യൻ തോമസിന് പത്തനംത്തിട്ട സെഷൻസ് കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റിലായി പത്ത് ദിവസത്തിന് ശേഷമാണ് പ്രതിക്ക് ജാമ്യം ലഭിക്കുന്നത്.

ജാതി വിവേചനം നേരിട്ട ദളിത് കുടുംബങ്ങള്‍ കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്ത് വന്നിരുന്നു. കേസ് അട്ടിമറിക്കാൻ ഉദ്യോഗസ്‌ഥർ കൂട്ടു നിന്നെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും പൊലീസ് കംപ്ലെയിന്റ് അതോറിറ്റിക്കും ഇവര്‍ പരാതി നല്‍കിയിരുന്നു.

വഴിയടച്ചതും, കിണർ മൂടിയതുമടക്കം , പല പരാതികൾ പൊലീസിന് നൽകിയിട്ടും ഒന്നിലും സമയോചിതമായി കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിരുന്നില്ലെന്ന് ഇവർ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *