കൊല്ലം അഞ്ചലിൽ മയക്ക് മരുന്നുമായി എക്സൈസ് ഉദ്യോഗസ്ഥനടക്കം മൂന്നുപേർ പിടിയിൽ.എക്സൈസ് ഉദ്യോഗസ്ഥനായ കോട്ടുക്കൽ സ്വദേശി അഖിൽ, തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽസാബിത്ത് എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽ നിന്ന് 20 ഗ്രാം എംഡിഎംഎ യും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.

അറസ്റ്റിലായ എക്സൈസ് ഉദ്യോ​ഗസ്ഥൻ അഖിലിന് നേരത്തെ തന്നെ എംഡിഎംഎ കച്ചവടമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഏറെ ദിവസത്തെ നിരീക്ഷണത്തിന് ശേഷം ഇന്ന് അഞ്ചൽ പൊലീസും ഡാൻസാഫ് ടീമും ഇവർ തമ്പടിച്ചിരുന്ന ലോഡ്ജിലേക്ക് എത്തിച്ചേരുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരുടെ കൈയിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടികൂടുകയായിരുന്നു.
അഞ്ചലിൽ കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വിൽപന നടത്തിയിരുന്നത്. ഇവരെ കൂടുതൽ‌ ചോദ്യം ചെയ്താൽ മാത്രമേ ഇവരുടെ സംഘത്തിലുള്ള ആളുകളെക്കുറിച്ച് വിവരം ലഭിക്കുകയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *