ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ മൂന്നാം ദിനം ഇന്ത്യ ശക്തമായ നിലയിൽ. ചായക്ക് പിരിയുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 188 എന്ന നിലയിലാണ്. ഓപ്പണർ ശുഭ്മാന്‍ ഗിൽ നേടിയ സെഞ്ചുറിയാണ് ഇന്ത്യക്ക് കരുത്തായത്. 103 റൺസെടുത്ത വിരാട് കൊഹ്ലിയുമാണ് ക്രീസിൽ. 42 റണ്‍സെടുത്ത പൂജാരയുടേയും 35 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടേയും വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.
വിക്കറ്റ് നഷ്ടമാകാതെ 36 റൺസ് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും മികച്ച തുടക്കമാണ് നൽകിയത്. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ രോഹിതും ഗില്ലും ഇന്ത്യൻ സ്കോർ വേഗത്തിൽ 50 കടന്നു. എന്നാൽ ടീം സ്കോർ 74 ൽ നിൽക്കെ മാത്യു കുന്നെമാനിന്റെ പന്തില്‍ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ 58 പന്തിൽ നിന്ന് 35 റൺസെടുത്ത രോഹിത് പുറത്തായി.
പിന്നാലെ വന്ന ചേതേശ്വർ പൂജാരയുമായി ഗിൽ സ്കോർ ഉയർത്തി. വൈകാതെ ഗിൽ അർധ സെഞ്ച്വറി നേടി. 90 പാന്റിൽ നിന്നാണ് ഗിൽ 50 റൺസ് നേടിയത്. ഗിലിന്റെ കൂടെ പൂജാരയും അനായാസമായി ബാറ്റ് വീശാൻ തുടങ്ങിയതോടെ ഇന്ത്യൻ സ്കോർ 100 കടന്നു. ഓസ്‌ട്രേലിയൻ സ്പിന്നർമാരെ അനായാസം നേരിട്ട ഇരുവരും വൈകാതെ അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.
ഉച്ചഭക്ഷണത്തിനുശേഷം ക്രീസിലെത്തിയ ഗില്ലും പൂജാരയും അനായാസമാണ് ബാറ്റുചലിപ്പിച്ചത്. ബൗളര്‍മാരെ മാറിമാറി പരീക്ഷിച്ചിട്ടും ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്തിന് ഈ കൂട്ടുകെട്ട് പൊളിക്കാനായില്ല. വൈകാതെ ഇരുവരും 58-ാം ഓവറില്‍ സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.