തിരുവനന്തപുരം: പ്രതിപക്ഷ അംഗങ്ങളെ രൂക്ഷമായി വിമർശിച്ച് സ്പീക്കർ എ.എൻ.ഷംസീർ.
കൊച്ചി കോർപറേഷനിൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഉണ്ടായ പൊലീസ് അതിക്രമത്തെ സംബന്ധിച്ച അടിയന്തര പ്രമേയം അവതരണാനുമതി നിഷേധിച്ചതിൽ നിയമസഭയിൽ പ്രതിഷേധം ഉയർന്നിരുന്നു.


പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചതോടെയാണ് സ്പീക്കറുടെ വിമർശനവും പരിഹാസവും. എൻ.ജയരാജിനെ സ്പീക്കർ ശ്രദ്ധക്ഷണിക്കലിനായി ക്ഷണിച്ചു. പ്രതിപക്ഷം ബാനർ ഉയർത്തിയതിനാൽ സ്പീക്കറെ കാണാനാകുന്നില്ലെന്ന് ജയരാജ് പറഞ്ഞു. ഡയസിനു മുന്നിൽ ബാനർ ഉയർത്തിയതിനാൽ മുഖം
കാണാനാകുന്നില്ലെന്നും അങ്ങനെ ചെയ്യരുതെന്നും സ്പീക്കർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *